ഓഖി ലക്ഷദ്വീപില്‍ ; മഴയ്ക്ക് നേരിയ ശമനം
കേരളത്തിലും തമിഴ്‌നാട്ടിലും നാശംവിതച്ച ഓഖി ചുഴലിക്കാറ്റ് ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ എത്തി. വെള്ളിയാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റ് മിനിക്കോയി ദ്വീപിന് അറുപത് കിലോമീറ്റര്‍ അകലെയെത്തി. രാത്രിയോടെ അമ്നി ദ്വപീലേക്ക് പ്രവേശിക്കും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റ് ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടം വിതയ്ക്കാന്‍ ഇടയാകുമെന്ന് മുന്നറിയിപ്പ് ഉണ്ട്. ചുഴലിക്കാറ്റ് എത്തുന്നതിന് മുമ്പ് ആഞ്ഞുവീശിയ കാറ്റിലും വ്യാപക നഷ്ടമാണ് ലക്ഷദ്വീപില്‍ ഉണ്ടായിരിക്കുന്നത്. കല്‍പേനിയില്‍ അഞ്ച് ബോട്ടുകള്‍ മുങ്ങി. തിരമാലകള്‍ അഞ്ച് മീറ്ററോളം ഉയരുകയും കടല്‍ഭിത്തികള്‍ തകരുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. റോഡുകളില്‍ വെള്ളം കയറി. അതുപോലെ ഭക്ഷണസാധനങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. അതേസമയം ഓഖി ചുഴലിക്കാറ്റില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 13 ആയി ആന്‍ഡമാന് സമീപം പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതുപോലെ കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. തിങ്കളാഴ്ച്ച അര്‍ധരാത്രി വരെ കടലില്‍ ശക്തമായി തുടരുന്ന ഓഖിയുടെ ശക്തി ചൊവാഴ്ച്ച കുറയുമെന്നാണ് കരുതുന്നത്.