കേരളേറ്റ് വിമണ്‍ ഇന്‍ അബുദാബി’ വീട്ടമ്മമാരുടെ സൗഹൃദക്കൂട്ടായ്മ രൂപവത്കരിച്ചു

അബുദാബി: സാമൂഹ്യ മാധ്യമങ്ങളി ലൂടെ പ്രവാസി സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്ന ‘കേരളേറ്റ് വിമണ്‍ ഇന്‍ അബുദാബി’ (K W A D) എന്ന വനിതാ കൂട്ടായ്മ, തങ്ങളുടെ പ്രവര്‍ത്തനങ്ങളു മായി പൊതു സമൂഹത്തിലേക്ക് ഇറങ്ങുന്നു. ഈ കൂട്ടായ്മ യുടെ ഔപചാരിക ഉദ്ഘാടനം, യു. എ. ഇ. ദേശീയ ദിനത്തില്‍ അബുദാബി ബ്ലഡ് ബാങ്കില്‍ രക്തം ദാനം ചെയ്തു കൊണ്ട് നടക്കും.

സോഷ്യല്‍ മീഡിയയില്‍ സജീവ മായ രണ്ടായിരത്തോളം അംഗങ്ങളുള്ള ഈ സൗഹൃദക്കൂട്ടായ്മ യുടെ മൂന്നാം വാര്‍ഷിക ദിനത്തിലാണ് (ഡിസംബര്‍ രണ്ട്) പൊതു രംഗത്തേക്ക് പ്രവര്‍ത്തനങ്ങളുമായി വരുന്നത്.

കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുവാന്‍ താനിയ അന്‍വര്‍ (പ്രസിഡണ്ട്), ഗീതു ലക്ഷ്മി (വൈസ് പ്രസിഡണ്ട്), സൂര്യ വിഘ്‌നേഷ് (ജനറല്‍ സെക്രട്ടറി), ലക്ഷ്മി സുരേന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), റോഷ്നി നിജേഷ് (കോഡിനേറ്റര്‍), പാര്‍വ്വതിഗീത, അപര്‍ണ്ണ അരവിന്ദ്, പ്രീതാ ക്രിസ്റ്റി, വിദ്യാ രാഘവ്, ലിന്‍ ബ്ലസ്സന്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞടുത്തു.

സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കുന്നതിനോ ടൊപ്പം സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുവാനും ജോലിയും വീടുമായി ഒതുങ്ങി കഴിയുന്നവരും വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടു ന്നവരുമായ വനിത കളുടെ സര്‍ഗ്ഗാത്മ കമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക യും ചെയ്യും. ഈ കൂട്ടായ്മ യുമായി സഹകരിക്കുവാന്‍ താല്പര്യപ്പെടുന്ന വനിതകള്‍ ”കേരളേറ്റ് വിമണ്‍ ഇന്‍ അബു ദാബി’ (Keralite Women In Abu Dhabi) എന്ന പേജ് സന്ദര്‍ശിക്കുകയോ 050 903 84 02 (റോഷ്നി നിജേഷ്) എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യണം എന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.
Report: P.M AbDuL RaHiMaN