വിജയ്ക്ക് പിന്നാലെ നൂറടിച്ച് കോഹ്ലിയും; ശ്രീലങ്കയെ അടിച്ചു പരത്തി ഇന്ത്യ
ഫിറോസ് ഷാ കോട്‌ല ടെസ്റ്റിന്റെ ആദ്യദിനം വ്യക്തമായ മേല്‍ക്കൈ സ്വന്തമാക്കി ടീം ഇന്ത്യ. തുടക്കത്തിലേ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും ഓപ്പണര്‍ മുരളി വിജയ്‌യും,ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും നേടിയ സെഞ്ച്വറിയുടെ കരുത്തില്‍ 273 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യയിപ്പോള്‍.
മികച്ച രീതിയില്‍ ബാറ്റ് വീശുന്ന മുരളി വിജയ്(120)ക്കൊപ്പം, ഏകദിന ശൈലിയില്‍ ബാറ്റ് വീശി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(103*) റണ്‍സ് നേടി ക്രീസില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അതിവേഗത്തില്‍ ബാറ്റ് വീശുന്ന കോഹ്‌ലി ഇന്ത്യടുെ റണ്‍റേറ്റ് 4.3 ല്‍ നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന ഇന്നിംഗ്‌സാണ് കളിച്ചത്. 196 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കോഹ്‌ലി-വിജയ് സഖ്യം അടിച്ചു കൂട്ടിയത്. 33 ഓവറുകള്‍ അവശേഷിക്കുന്ന ആദ്യ ദിവസത്തില്‍ 350നു മേലുള്ള സ്‌കോറാവും ഇന്ത്യ ലക്ഷ്യം വയ്ക്കുക.
കൂടുതല്‍ വിക്കറ്റുകള്‍ വീഴുന്നില്ലെങ്കില്‍ 400നു മുകളില്‍ സ്‌കോറും ഈ നിരക്കില്‍ കളി മുന്നോട്ട് പോകുകയാണെങ്കില്‍ ഇന്ത്യയ്ക്ക് നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.രണ്ടാം സെഷനില്‍ 30 ഓവറില്‍ നിന്ന 129 റണ്‍സാണ് ഇന്ത്യ നേടിയത്. ശ്രീലങ്കയ്ക്ക് സെഷനില്‍ കാര്യമായൊരു അവസരം പോലു ലഭിച്ചില്ല എന്നത് മത്സരത്തില്‍ ഇന്ത്യയുടെ ആധിപത്യം സൂചിപ്പിക്കുന്നതാണ്.