അമല പോള്‍ രണ്ടുംകല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്; ചിത്രങ്ങള്‍ ചുവടെ
തനിക്കെതിരെയുള്ള വിവാദങ്ങള്‍ ഉര്‍ജിതമാകുന്ന ഈ സാഹചര്യത്തിലും കിടിലന്‍ യാത്രകള്‍ നടത്തി വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് അമല പോള്‍. താന്‍ ലഡാക്കിലേക്ക് പോയിരിക്കുന്നു എന്ന വിവരം അമല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളുള്‍പ്പെടുന്ന കുറിപ്പുകളാണ് അമല പങ്കുവച്ചിരിക്കുന്നത്. ഇതിനോടകംതന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയും ചെയ്തു.
വെറുതെ യാത്രപോക്കുകയല്ല യാത്രവിവരങ്ങള്‍ അമല ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട്. ലഡാക്കിലൂടെ വിമാനയാത്ര ചെയ്യുമ്പോള്‍ കാണുന്ന മലനിരകളുടെ ചിത്രമായിരുന്നു താരം ആദ്യം പങ്കുവച്ചത്. ബൈക്ക് യാത്രികരുടെ വികാരസ്ഥലമാണ് ലഡാക്ക്. ഇവിടെനിന്നും ബൈക്ക് ഓടിക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
താരത്തിന്റെ സെല്‍പികളിലൂടെ ലഡാക്കിലെ പാലങ്ങളും റോഡുകളുമെല്ലാം ചിത്രികരിച്ചിട്ടുമുണ്ട്. യാത്രയെ വളരെയധികം ഇഷ്ടപെടുന്ന താരമായ അമല. മുന്‍പ് ഹിമാലയത്തിലും ഇറ്റലിയിലും പോയപ്പോളെല്ലാം ഇത്തരത്തില്‍ ചിത്രങ്ങള്‍ ആരാധകരുമായി താരം പങ്കുവച്ചിരുന്നു.