ഐഎസ്എല്‍ ആവേശം:തോല്‍വി മറക്കാന്‍ ഡല്‍ഹിയും നോര്‍ത്ത് ഈസ്റ്റും ഇന്ന് നേര്‍ക്ക് നേര്‍
ഐഎസ്എല്‍ ആവേശപ്പോരാട്ടത്തിലെ ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹിയും നോര്‍ത്ത് ഈസ്റ്റും ഇന്ന് നേര്‍ക്ക് നേര്‍.കഴിഞ്ഞ ദിവസം നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതുകൊണ്ടു തന്നെ ഇന്നത്തെ മത്സരത്തില്‍ ഗോള്‍ മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇരു ടീമും ആക്രമണ ഫുട്‌ബോള്‍ കളിക്കുന്നവരായതുകൊണ്ടു തന്നെ ആരാധകരുടെ പ്രതീക്ഷ ആസ്ഥാനത്താവില്ല.പക്ഷെ കഴിഞ്ഞ മത്സരത്തില്‍ രണ്ട് ടീമും പരാജയം രുചിച്ചാണെത്തിയിരിക്കുന്നത്.അതും ബിഗ് മാര്‍ജിനിലാണ് തോല്‍വി വഴങ്ങിയത്.നോര്‍ത്ത് ഈസ്റ്റ് ചെന്നൈയിന്‍ എഫ്.സിയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയം രുചിച്ചു.ആദ്യ രണ്ടു മത്സരം ജയിക്കാന്‍ കഴിയാത്തതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തില്‍ ജയം എന്നതാകും നോര്‍ത്ത് ഈസ്റ്റ് ലക്ഷ്യം വയ്ക്കുന്നത്.
ആദ്യ മത്സരത്തില്‍ പൂനയെ രണ്ടിനെതിരെ മൂന്നു ഗോളിന് തകര്‍ത്താണ് ഡല്‍ഹി വരവറിയിച്ചത്.പക്ഷെ രണ്ടാം മത്സരത്തില്‍ ബംഗളൂരു എഫ്.സിയോട് തകര്‍ന്നു തരിപ്പണമായി.ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഡല്‍ഹി അടിയറവു പറഞ്ഞത്.അതുകൊണ്ട് തന്നെ ഈ മത്സരം ജയിച്ച് വിജയ വഴിയിലേക്ക് തിരിച്ചെത്താനാകും ഡല്‍ഹി ശ്രമിക്കുക.