വൃദ്ധയെ കൊന്ന പുലിയെ നാട്ടുകാര്‍ കൊന്ന് കറിവച്ചു
ഗ്രാമത്തിലെ വൃദ്ധയെ കൊന്ന പുള്ളിപ്പുലിയെ നാട്ടുകാര്‍ കൊന്ന് ഭക്ഷണമാക്കി. ആസമിലെ ഗുവാഹത്തിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. നൂറോളം വരുന്ന നാട്ടുകാര്‍ മാരക ആയുധങ്ങളുമായാണ് പുലിയുമായി ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനൊടുവില്‍ ചത്ത പുലിയെ വെടിഞ്ഞുരുക്കി കഷണങ്ങളാക്കി ഇവര്‍ പാകംചെയ്ത് ഭക്ഷിക്കുകയായിരുന്നു.
വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു 60 കാരിയായ വൃദ്ധയ്ക്കുനേരെ പുലിയുടെ ആക്രമണമുണ്ടായത്. തുടര്‍ന്ന് ഇവര്‍ കൊല്ലപ്പെടുകയായിരുന്നു. പുലിയുടെ ആക്രമണം ചെറുക്കന്‍ ശ്രമിച്ച 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് പുലിയെ വകവരുത്താന്‍ തീരുമാനിച്ചത്.
അസമില്‍ അടുത്തിടെയായി ഇത്തരത്തില്‍ നരഭോജികളുടെ ആക്രമണം നടക്കാറുണ്ട്. കഴിഞ്ഞ നവംബറിലും ഇത്തരത്തില്‍ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.