സദസ്സില്‍ ചിരിപടര്‍ത്തി മമതാബാനര്‍ജി; സോഷ്യല്‍മീഡിയ വൈറല്‍

പ്രസംഗിക്കാനെത്തിയ വേദിയില്‍ മൈക്കന്നുകരുതി ടോര്‍ച്ചെടുത്ത് സംസാരിക്കാന്‍ നോക്കി സദസ്സിനെ ചിരിയില്‍ കുളിപ്പിക്കുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം.

ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മമത. ചടങ്ങിനിടെ പ്രസംഗിക്കുവാന്‍ ക്ഷണിച്ചപ്പോള്‍ നേരെവന്ന് അടുത്തുനിന്ന ആളുടെ കയ്യിലുണ്ടായിരുന്ന ടോര്‍ച്ച് വങ്ങി അത് മുഖത്തേക്ക് പിടിച്ച് പ്രസംഗവും തുടങ്ങി മുഖത്ത് വെട്ടമടിച്ചപ്പോളാണ് തനിക്ക് തെറ്റുപറ്റി എന്ന് മുഖ്യമന്ത്രിക്ക് മനസിലായത്.
മുഖ്യന് പറ്റിയ അബദ്ധം മനസ്സിലാക്കി വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഉടന്‍തന്നെ ടോര്‍ച്ച് മാറ്റി മൈക്ക് നല്‍കുകയായിരുന്നു.
വീഡിയോ: