അരങ്ങേറ്റത്തില്‍ തന്നെ സൂപ്പര്‍ ‘ഹിറ്റ്’ വിക്കറ്റ്; നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ച് വിന്‍ഡീസ് താരം ആംബ്രിസ്
വെല്ലിംഗ്ടണ്‍: ന്യൂസിലന്റ്-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് പിറന്നു. വിന്‍ഡീസിനായി അരങ്ങേറ്റം കുറിച്ച ആംബ്രിസ് ആണ് ആരും സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത ഒരു റെക്കോര്‍ഡ് സ്ഥാപിച്ചത്. പക്ഷെ ഈ റെക്കോര്‍ഡ് നാണക്കേടിന്റെ റെക്കോര്‍ഡാണ് എന്ന് പറയാം.
അരങ്ങേറ്റ മത്സരത്തില്‍ നേരിട്ട ആദ്യപന്തില്‍ തന്നെ ഹിറ്റ് വിക്കറ്റ് ആയി പുറത്തായ ആദ്യ താരമെന്ന നേട്ടമാണ് ആംബ്രിസ് സ്വന്തമാക്കിയത്. വിന്‍ഡീസ് ബാറ്റിംഗിലെ മുപ്പതാം ഓവറിലായിരുന്നു സംഭവം. മികച്ച നിലയില്‍ നിന്ന് തകര്‍ച്ചയിലേക്ക് വിന്‍ഡീസ് വീണുകൊണ്ടിരിക്കെ ആറാമനായാണ് ആംബ്രിസ് ക്രീസിലെത്തിയത്. വാഗ്‌നറുടെ ഷോര്‍ട്ട് ബോള്‍ ബാക്ക് ഫൂട്ടിലിറങ്ങി ആംബ്രിസ് ഫൈന്‍ ലെഗിലേക്ക് കളിച്ചു. പക്ഷെ നിര്‍ഭാഗ്യം ആംബ്രിസിനെ പിടികൂടി. ബാക്ക് ഫൂട്ടിലേക്കിറങ്ങിയ സമയം വലതുകാല്‍ സ്റ്റംപില്‍ തട്ടി ബെയില്‍സ് വീണു. ഇതോടെ അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യപന്തില്‍ തന്നെ ഹിറ്റ് വിക്കറ്റായി ആംബ്രിസ് കൂടാരം കയറി.
Debut to forget for Sunil Ambris pic.twitter.com/ioHXF0KYmc
— Sanket Jadhav (@sanket13090) December 1, 2017
ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യപന്തില്‍ ഹിറ്റ് വിക്കറ്റാകുന്ന ആറാം താരമാണ് ആംബ്രിസ്. ഇംത്യാസ് അഹമ്മദ്, വിജയ് മഞ്ജരേക്കര്‍, മൈക്ക് പ്രൊട്ടക്ടര്‍, വാന്‍ബേണ്‍ ഹോള്‍ഡര്‍, ഡെറിക് മറെ എന്നിവരാണ് മറ്റ് താരങ്ങള്‍.അരങ്ങേറ്റത്തില്‍ ആദ്യപന്തില്‍ പുറത്താകുന്ന അറുപത്തിനാലാം താരമാണ് ആംബ്രിസ്. പക്ഷെ മുന്‍പ് ആരും ഹിറ്റ് വിക്കറ്റ് ആയി പുറത്തായിട്ടില്ല. 25 പേര്‍ ക്യാച്ചിലൂടെയും 19 പേര്‍ ബൗള്‍ഡായും 16 പേര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയും ഓരോരുത്തര്‍ വീതം സ്റ്റംപിംഗിലൂടെയും റണ്ണൗട്ടിലൂടെയും പുറത്തായിട്ടുണ്ട്.