കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് മത്സ്യക്കൊയ്ത്ത്,കാരണം ഓഖി;കാപ്പാട് തീരത്ത് കൈ നനയാതെ മീന്‍ പിടിച്ച് കടലോര വാസികള്‍

ചേമഞ്ചേരി: കേരളത്തിന്റെ തീരാ ദേശങ്ങളില്‍ ഊഖി ചുഴലിക്കാറ്റ് വീശിയടിച്ചതോടെ തീരദേശ മേഖല ഒന്നാകെ ദുരിതത്തിലായിരുന്നു.ചിലയിടങ്ങളില്‍ കൂട്ട തിരമാലകളാല്‍ കടല്‍ പ്രക്ഷുബ്ധമായപ്പോള്‍ ചില തീരങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞും കാണപ്പെട്ടു.

ഇത്തരത്തില്‍ കാപ്പാട് കടല്‍ ഉള്‍വലിയുകയുണ്ടായി.അപ്പോള്‍ത്തന്നെ സുരക്ഷാ സേനയും പോലീസും പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.കടല്‍ ഉള്‍വലിയുന്നത് ജനങ്ങളിലും ആദ്യം ഭീതി പരാതി.എന്നാല്‍ കടല്‍ ഉള്‍വലിഞ്ഞ പ്രദേശങ്ങളില്‍ തീരക്കടലില്‍ കാണപ്പെടുന്ന മല്‍സ്യങ്ങള്‍ അടിഞ്ഞതോടെ നിരവധി പേരാണ് ഇന്ന് രാവിലെ മീന്‍പെറുക്കിയെടുക്കാന്‍ എത്തിയത്.

തീരക്കടലില്‍ കാണുന്ന ഏട്ട, മാന്തള്‍ മറ്റ് ചെറുമീനുകള്‍ എന്നിവയാണ് കിട്ടിയത്.കൈനനയാതെ മീന്‍പിടിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ പ്രായഭേദമില്ലാതെ കടലോരവാസികളെത്തിയിരുന്നു.അപകടകരമായ സാഹചര്യത്തില്‍ മീന്‍ പെറുക്കിയെടുക്കാന്‍ ആളുകള്‍ മത്സരിച്ചതോടെ കൊയിലാണ്ടി പൊലീസ് ഇത് വിലക്കി.ചെറുവഞ്ചികളുപയോഗിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോയില്ല.