ഓഖി ദുരന്തം; ശംഖുംമുഖത് ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കവേ ശംഘുമുഖത്ത് ഒരു മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹംകൂടി കണ്ടെത്തി. മൃതശരീരം വികൃതമായ നിലയിലാണ് കാണപ്പെട്ടത്. ഇതോടെ ഇന്ന് മരിച്ചവരുടെ എണ്ണം 3 ആയി. മൃതദേഹവുമായി വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ എത്തി. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ കണ്ടെത്താനുള്ള നാവിക-വ്യോമസേനകളുടെ തെരച്ചില്‍ തുടരുന്നു. 110 മത്സ്യതൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ പറഞ്ഞു. രണ്ട് ഹെലികോപ്റ്ററുകളും നാലു വിമാനങ്ങളും ഉള്‍പ്പെടെ 11 കപ്പലുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.