സിവ ധോണി വീണ്ടുമെത്തി; ഇത്തവണ ‘കണികാണും നേരം’ വീഡിയോ ഏറ്റെടുത്ത് മലയാളികള്‍
മോഹന്‍ലാല്‍ ചിത്രമായ അദ്വതത്തിലെ ‘അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് ന എന്ന ഗാനം പാടി കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സിവ ധോണിയെ അത്രപെട്ടെന്ന് മലയാളികള്‍ക്ക് മറക്കാനാവില്ല.അച്ഛനെപ്പോലെതന്നെ ശിവയും വളരെ കൂളാണ് എന്ന് ഇതിലൂടെ തെളിയിക്കുകയും ചെയ്തു. കടുകട്ടി പദങ്ങള്‍ പോലും അനായാസം ആ കുഞ്ഞ് പാടുന്നത് കണ്ടപ്പോള്‍ ആരും ചോദിച്ചു പോയതാണ് ദൈവമേ ഇത് മലയാളി കുട്ടിയാണോ എന്ന്.
ആ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു മലയാള ഗാനവുമായി വീണ്ടും വന്നിരിക്കുകയാണ് കുഞ്ഞു സിവ. ഇത്തവണ ‘കണി കാണും നേരം കമല നേത്രന്റെ’ എന്ന് തുടങ്ങുന്ന കൃഷ്ണ ഭക്തി ഗാനമാണ് സിവ പാടിയിരിക്കുന്നത്.
ഒട്ടും സുഖമില്ല എങ്കിലും പാടുന്നു എന്ന ക്യാപ്ഷനോടെ സിവയുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പാടുന്നതിനിടക്ക് ചുമക്കുന്നുമുണ്ട് സിവ. എങ്കിലും വന്‍ ആവേശത്തിലാണ് പാട്ടിന്റെ പല്ലവിയും അനുപല്ലവിയും പാടിത്തീര്‍ത്ത്.സിവയുടെ ആദ്യ ഗാനം ഇറങ്ങിയപ്പോള്‍ മുതലേ സിവയെ മലയാളം പഠിപ്പിച്ചതാരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ആരാധകര്‍. സിവയുടെ മലയാളിയായ ആയയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.സിവയുടെ പുതിയ പാട്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാവുമായാണിപ്പോള്‍.