കായല്‍ക്കരയിലൂടെ ചിത്രങ്ങള്‍ പകര്‍ത്തി നടക്കുന്ന യുവതിയെ മുതല ആക്രമിച്ചു; ദൃശ്യങ്ങള്‍ വൈറലാകുന്നു
മുതലകളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ക്യൂന്‍സ്ലന്‍ഡിലാണ് സംഭവം നടന്നത്. കേപ് ട്രൈബുലേഷന്‍ എന്ന പ്രദേശത്തെ നദിക്കരയിലൂടെ നടക്കുകയായിരുന്ന സാലിസ് ബറി എന്ന യുവതിക്കാണ് അപകടമുണ്ടായത്. മനോഹരമായ നദിക്കരയിലൂടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി നടക്കുമ്പോഴാണ് എവിടെ നിന്നെന്നറിയാതെ ഒരു മുതല ചാടിവീണ് യുവതിയെ കടിച്ചത്.
കരയിലേക്കു കയറി വന്ന മത്സ്യത്തെ കണ്ട് അതിനെ ചിത്രീകരിക്കുന്നതിനിടയിലാണ് മുതല ചാടി വീണത്. ഒരു സെക്കന്റിനുള്ളില്‍ മുതല ചാടി വീണു കടിച്ച് തിരികെ വെള്ളത്തിലേക്കു മറഞ്ഞു. എന്നാല്‍ ആ ചെറിയ സമയം കൊണ്ടു തന്നെ സാലിസിന് കാലില്‍ സാരമായ പരിക്കേറ്റു. മുതലയുടെ പല്ല് സാലിസിന്റെ കാലില്‍ ആഴത്തില്‍ തന്നെ ഇറങ്ങിയിട്ടുണ്ട്. കുതിച്ചെത്തിയ മുതലയുടെ ശക്തിയിലാകണം പല്ല് അത്രയും ആഴത്തില്‍ ഇറങ്ങിയതെന്നാണു കരുതുന്നത്. സാലിസിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു സ്റ്റിച്ചുകളാണ് മുറിവില്‍ ഇടേണ്ടിവന്നത്.