മൊബൈല്‍ ഇന്‍റര്‍നെറ്റും ബ്രോഡ്ബാന്‍റ് കണക്ഷനുകളും വിച്ഛേദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കാരണം സര്‍ക്കാരിന് നഷ്ടം 6,548 കോടി

ഇപ്പോള്‍ വര്‍ഗീയ കലാപങ്ങളും സംഘര്‍ഷ സാധ്യതകളോ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന ആദ്യത്തെ നീക്കം മൊബൈല്‍ ഇന്‍റര്‍നെറ്റും ബ്രോഡ്ബാന്‍റ് കണക്ഷനുകളും വിച്ഛേദിക്കുക എന്നതാണ്. മുഖ്യമായും സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരങ്ങള്‍ പരക്കാതിരിക്കാനാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ എന്ന പേരില്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത് മൂലം രാജ്യത്തിന് 6,548 കോടിയുടെ ബിസിനസ് നഷ്ടമാണ് ഉണ്ടായതെന്നാണ് ബുക്കിംഗ് ഇന്‍സ്റ്റിറ്റ്യൂഷന്‍ നല്‍കുന്ന കണക്ക്. സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്‍ററിന് ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത് തിരിച്ചറിയുന്നതിനുള്ള ട്രാക്കിംഗ് സംവിധാനമുണ്ട്. ഇത് ഉപയോഗിച്ച് വിച്ഛേദിക്കപ്പെട്ട ഇന്‍റര്‍നെറ്റ് കണക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ലഭിക്കുകയും ചെയ്യും.

2017ല്‍ മാത്രം 29 തവണയാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടിട്ടുള്ളത്. സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്‍ററിന് ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത് തിരിച്ചറിയുന്നതിനുള്ള ട്രാക്കിംഗ് സംവിധാനമുണ്ട്. ഇത് ഉപയോഗിച്ച് വിച്ഛേദിക്കപ്പെട്ട ഇന്‍റര്‍നെറ്റ് കണക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ലഭിക്കുകയും ചെയ്യും. 2017ല്‍ മാത്രം 29 തവണയാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടിട്ടുള്ളത്. അതുപോലെ രാജസ്ഥാന്‍,ഹരിയാന, ഉത്തര്‍ പ്രദേശ്‌, മധ്യപ്രദേശ്‌, ബംഗാള്‍,നാഗാലാന്‍ഡ്‌ , മഹാരാഷ്ട്ര , ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും പല തവണയായി ഇങ്ങനെ ഇന്‍റര്‍നെറ്റും ബ്രോഡ്ബാന്‍റ് കണക്ഷനുകളും വിച്ഛേദിച്ചിരുന്നു.