ശശികലയ്ക്കും ശോഭാ സുരേന്ദ്രനും വേറെ എന്തോ ‘അസുഖം’ ആണെന്നു മന്ത്രി എം.എം.മണി

ബി ജെ പി വനിതാ നേതാക്കള്‍ ആയ ശശികലയ്ക്കും ശോഭാ സുരേന്ദ്രനും വേറെ എന്തോ ‘അസുഖം’ ആണെന്നു മന്ത്രി എം.എം.മണി. ‘കേരളം രണ്ടു സ്ത്രീകളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ്- ശശികലയും ശോഭാ സുരേന്ദ്രനും. ആദ്യത്തെയാള്‍ വാ തുറന്നാല്‍ പ്രശ്‌നമാണ്, വര്‍ഗീയതയായിപ്പോകും. രണ്ടാമത്തേയാള്‍ക്ക് ആണുങ്ങളെ തല്ലാനാണ് ഇഷ്ടം. എന്റെ പല്ല് അടിച്ചു തെറിപ്പിക്കുമെന്ന് ഒരിക്കല്‍ വീരവാദം മുഴക്കി. മര്യാദയ്ക്ക് ആളുകളോടു പെരുമാറണമെന്നു പറഞ്ഞു മനസിലാക്കാന്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് അറിയില്ലേ? എല്ലാം ഒരു തരം ഏര്‍പ്പാടാണ്’- മണി പറഞ്ഞു.

കാഞ്ഞങ്ങാട് സിപിഎം ഏരിയാ സമ്മേളനത്തിന്റെ സമാപനത്തിലാണു മണിയുടെ പരാമര്‍ശം. അതുപോലെ സിപിഎം തല്ലുകൊള്ളാന്‍ വിധിക്കപ്പെട്ടവരാണെന്ന് ‘കൂടെയുള്ളവര്‍’ പോലും പറയുന്നുവെന്നും മുഖ്യമന്ത്രിക്കെതിരെ ആര്‍എസ്എസും ബിജെപിയും ഭീഷണി മുഴക്കിയപ്പോള്‍ പോലും ഇവര്‍ തടഞ്ഞില്ല. തല്ലും പുലഭ്യവും കേള്‍ക്കാനുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നാണ് പലരുടെയും വിചാരമെന്നും സിപിഐയെ പരോക്ഷമായി വിമര്‍ശിച്ചു മന്ത്രി പറഞ്ഞു.