യുവതിയെ ബലമായി തടഞ്ഞുവച്ച് യുവാവ് സ്വയംഭോഗം നടത്തി

ദില്ലിയില്‍ 32 വയസുകാരി യുവതിയെ ടെറസില്‍ തടഞ്ഞുവച്ച് യുവാവ് അവരുടെ മുന്നില്‍ സ്വയം ഭോഗം ചെയ്തു. ദില്ലിയിലെ കോണാട്ട് പ്ലെയിസില്‍ ഒരു സ്‌കൂളില്‍ നവംബര്‍ 30നാണ് സംഭവം നടന്നത്. ഇതേ സ്‌കൂളിലെ ജീവനക്കാരിയായ യുവതിക്കാണ് ഇത്തരത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടിവന്നത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

നവംബര്‍ 30ന് ജോലിക്കിടെ ഒഴിവുസമയം കിട്ടിയപ്പോള്‍ ഫോണ്‍ ചെയ്യുവാനാണ് യുവതി ടെറസില്‍ കയറിയത്, ഫോണ്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ അപ്രദീക്ഷിതമായി ഒരു യുവാവ് ടെറസിലേക്ക് കടന്നുവരികയായിരുന്നു. യുവാവ് വന്നയുടന്‍ യുവതിയെ തുറിച്ചു നോക്കാന്‍ തുടങ്ങി യുവാവിന്റെ നോട്ടം ഇഷ്ടപ്പെടാതെ തിരിച്ചുപോകാന്‍ ഒരുങ്ങിയ യുവതിയെ യുവാവ് തടഞ്ഞുവക്കുകയായിരുന്നു. തുടര്‍ന്ന് ഇയ്യാള്‍ താഴേക്ക് പോകാനുള്ള വാതിലും പൂട്ടി. ശേഷം തന്നെ ബലമായി പിടിച്ചുവച്ച് യുവാവ് സ്വയംഭോഗം നടത്തുകയായിരുന്നു എന്ന് യുവതി പറയുന്നു.

യുവാവിന്റെ പിടിയില്‍നിന്നും രക്ഷപെട്ട് യുവതി വാതിലിനടുത്തേക്ക് ഓടുകയും ബഹളംവയ്ക്കുകയും ചെയ്യ്തപ്പോള്‍ ഇയ്യാള്‍ യുവതിയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ടെറസ്സില്‍കുടിതന്നെ ഓടി രക്ഷപെടുകയായിരുന്നു. യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സ്‌കൂളിലെ സിസി ടീവി യില്‍ പതിഞ്ഞിട്ടുണ്ട്. ഇയ്യാളെ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ പുരോഗമിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.