തീപാറുന്ന പോരാട്ടത്തിന് ഒടുവില്‍ അലാദ് ജുബൈല്‍ ടീം, രണ്ടാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയല്‍ വോളിബാള്‍ ടൂര്‍ണ്ണമെന്റ് ചാമ്പ്യന്മാരായി
ദമ്മാം: പ്രൊഫെഷണല്‍ വോളിബാള്‍ മത്സരത്തിന്റെ മനോഹാരിതയും, ആവേശവും അലതല്ലിയ തീ പാറുന്ന ഫൈനല്‍ പോരാട്ടത്തിന് ഒടുവില്‍, കാസ്ക് ദമ്മാം ടീമിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി അലാദ് ജുബൈല്‍ ടീം, നവയുഗം സാംസ്കാരികവേദി കേന്ദ്രകായികവേദി സംഘടിപ്പിച്ച രണ്ടാമത് നവയുഗം സഫിയ അജിത്ത് മെമ്മോറിയല്‍ വോളിബാള്‍ ടൂര്‍ണ്ണമെന്റിന്റെ വിജയികളായി. ദമ്മാമിലെ അല്‍ സുഹൈമി ഫ്ലഡ് ലൈറ്റ് വോളിബാള്‍ കോര്‍ട്ടില്‍ നടന്ന ഫൈനല്‍ മത്സരത്തിന് തുടക്കം കുറിച്ചുകൊണ്ട്, നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍, ട്രെഷറര്‍ സാജന് കണിയാപുരം, ദമാം മേഖല സെക്രെട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍, കോബാര്‍ മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍, മേഖല പ്രസിഡന്റ് ബിജു വര്‍ക്കി എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ട്, മത്സരം ഫ്ളാഗ്ഓഫ് ചെയ്തു.
തുടക്കം മുതല്‍ തന്നെ ആസൂത്രണമികവിന്റെയും, ഒത്തൊരുമയുടെയും, പവര്‍ഗയിമിന്റെയും മികവില്‍ അലാദ് ജുബൈല്‍ ടീo ഒന്നാം സെറ്റ് വിജയിച്ചു ആധിപത്യം സ്ഥാപിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ നൂറുകണക്കിന് കായികപ്രേമികള്‍ ഉള്‍പ്പെട്ട കാണികളുടെ ശക്തമായ പിന്തുണയുടെ ആവേശത്തില്‍, കാസ്ക് ദമ്മാം ടീo വളരെ മികച്ച കളി പുറത്തെടുത്ത് രണ്ടാം സെറ്റ് വിജയിച്ചു തിരിച്ചടിച്ചു. തുടര്‍ന്ന് നടന്ന രണ്ടു ഗെയിമുകളിലും ശക്തമായി പൊരുതിയെങ്കിലും ഫിനിഷിങ്ങിലെ ദുര്‍ബലതകള്‍ കാസ്ക് ദമ്മാം ടീമിനെ പുറകോട്ടടിച്ചു. മികച്ച സെര്‍വ്വുകളും, ശക്തമായ ബ്ലോക്കുകളും, കാഴ്ച വെച്ച അലാദ് ജുബൈല്‍ ടീo, ഒടുവില്‍ 25-22, 23-25,30-27, 25-21 എന്ന സ്കോറിന് മല്‍സരം പിടിച്ചടക്കി ടൂര്‍ണ്ണമെന്റ് വിജയികളായി.
തുടര്‍ന്ന് നടന്ന സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങള്‍ പങ്കെടുത്ത സമാപന സമ്മേളനം ദമ്മാം വനിതാ അഭയകേന്ദ്രം മേധാവി അബ്ദുള്‍ ലത്തീഫ് അല്‍ നയീം ഉത്ഘാടനം ചെയ്തു. ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്ക്കൂള് ഫൈനാന്‍സ് കണ്ട്രോളര് ഇര്ഫാന് ഖാന്, ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ ടീം കോര്‍ഡിനേറ്റര്‍ മിര്‍സ സഹീര്‍ ബൈഗ്, വിദ്യാഭ്യാസപ്രവര്ത്തകന് അബ്ദുള്‍ മജീദ്, ദാര്‍അല്‍സിഹ മെഡിക്കല്‍ സെന്റര്‍ ഫിനാന്‍സ് മാനേജര്‍ നാസര്‍ കാദര്‍, ബി.പി.എല്‍ കാര്‍ഗോ ഓപ്പറേഷന് മാനേജര്‍ അസ്ലാം എന്നിവര്‍ ആശംസപ്രസംഗം നടത്തി.
ജേതാക്കളായ അലാദ് ജുബൈല്‍ ടീമിന് അബ്ദുള്‍ ലത്തീഫ് അല്‍ നയീം സഫിയ അജിത്ത് മെമ്മോറിയല്‍ ട്രോഫിയും, നാസര്‍ കാദര്‍ ദാര്‍അല്‍സിഹ നല്കുന്ന 4000 റിയാല്‍ ക്യാഷ് പ്രൈസും സമ്മാനിച്ചു. റണ്ണര്‍അപ്പായ കാസ്ക് ദമ്മാം ടീമിന് ഇര്ഫാന് ഖാന് നവയുഗത്തിന്റെ ട്രോഫിയും, അസ്ലാം ബി.പി.എല്‍ കാര്‍ഗോ നല്കുന്ന 2000 റിയാല്‍ ക്യാഷ് പ്രൈസും സമ്മാനിച്ചു.
ബെസ്റ്റ് പ്ലേയര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട അലാദ് ജുബൈല്‍ ടീമിന്റെ അബു അഹമ്മദ് അഫ്നാന് നവയുഗത്തിന്റെ ട്രോഫി അബ്ദുള്‍ മജീദ് സമ്മാനിച്ചു. ബെസ്റ്റ് ഡിഫെന്‍ഡര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട അലാദ് ജുബൈല്‍ ടീമിന്റെ മുന്തസീറിന് നവയുഗത്തിന്റെ ട്രോഫി നവയുഗം കേന്ദ്രരക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍ സമ്മാനിച്ചു.ബെസ്റ്റ് സ്മാഷര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട കാസ്ക് ദമ്മാം ടീമിന്റെ ഹസന് ബക്കിയ്ക്ക് ദാര്‍അല്‍സിഹ മാര്‍ക്കറ്റിങ് ഓഫിസര്‍ പി.ടി.യൂസഫ് നവയുഗത്തിന്റെ ട്രോഫി സമ്മാനിച്ചു. ബെസ്റ്റ് ലിബറോ ആയി തെരെഞ്ഞെടുക്കപ്പെട്ട കാസ്ക് ദമ്മാം ടീമിന്റെ ഹാരിസിന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന് നവയുഗത്തിന്റെ ട്രോഫി സമ്മാനിച്ചു.
സക്കീര്‍ ഹുസൈന്, അനുഷാദ് എന്നീ റഫറിമാരാണ് കളി നിയന്ത്രിച്ചത്. അവര്‍ക്കും, ഗ്രൗണ്ട് സപ്പോര്‍ട്ട് മാനേജര്‍ ഷാജി ഹസ്സനുമുള്ള നവയുഗത്തിന്റെ പുരസ്കാരങ്ങള്‍ മിര്‍സ സഹീര്‍ ബൈഗ് സമ്മാനിച്ചു.
സമാപന സമ്മേളനത്തിന് നവയുഗം കേന്ദ്രവൈസ് പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി സ്വാഗതവും, ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട് നന്ദിയും പറഞ്ഞു.
മത്സരപരിപാടികള്‍ക്ക് നവയുഗം നേതാക്കളായ ഷാജി മതിലകം, ലീന ഉണ്ണികൃഷ്ണന്, റെജി സാമുവല്‍, ഷിബുകുമാര്‍, ഗോപകുമാര്‍, സനു മഠത്തില്‍, രഞ്ജി കണ്ണാട്ട്, മണിക്കുട്ടന്, മിനി ഷാജി, ഉണ്ണികൃഷ്ണന്, കുഞ്ഞുമോന് കുഞ്ഞച്ചന്, ബിനുകുഞ്ഞു, തോമസ് സക്കറിയ, സന്തോഷ് ചാങ്ങോലിക്കല്‍, മീനു അരുണ്‍, ജയന് പിഷാരടി, നിസാമുദ്ദീന്‍, തമ്പാന് നടരാജന്, നഹാസ്, നിതിന്‍, സൈഫുദ്ദീന്, ജോജി ജോര്‍ജ്ജ്, ദില്‍ഷാദ്, ജെയിംസ്, സിജു, നിതിന്‍ കൂത്തുപറമ്പ്, ചാക്കോ, ആര്.ബി.കെ നായര്‍, കെ.ബി.പിള്ള, ഹാഫിസ് അഫ്സല് എന്നിവര്‍ നേതൃത്വം നല്കി.
പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകയും നവയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ ഓര്‍മ്മയ്ക്കായി? 2016 മുതല്‍ സംഘടിപ്പിച്ചു വരുന്ന വോളിബാള്‍ ടൂര്‍ണ്ണമെന്റി ന്റെ ??ഈ രണ്ടാം പതിപ്പില്‍, ഒന്നാം സമ്മാനം സ്പോണ്സര് ചെയ്തത് ദമ്മാം ദാര്‍ അസ്സിഹ ഡിസ്പന്‍സറിയും, രണ്ടാം സമ്മാനം സ്പോണ്സര് ചെയ്തത് ബി.പി.എല്‍ കാര്ഗോയുമായിരുന്നു.