കാമസൂത്ര വിദ്യകളില്‍ വിദഗ്ദ്ധരായ യുവതികളുടെ വേശ്യാലയം;അമേരിക്കന്‍ മലയാളികളുടെ ഹോളിവുഡ് ചിത്രം;ട്രെയിലര്‍ യൂട്യൂബില്‍ ഹിറ്റ് ചാര്‍ട്ടിലേക്ക്
അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ഡ്രീം മര്‍ച്ചന്റ് എന്റര്‍ടൈന്മെന്റ് എല്‍.എല്‍.സി നിര്‍മ്മിക്കുന്ന ആദ്യ ഹോളിവുഡ് ചിത്രം കാമസൂത്ര ഗാര്‍ഡന്‍ ട്രെയിലര്‍ പുറത്ത് വിട്ടു.റിജു ആര്‍. സാം എഴുതിയ കാമസൂത്ര ഗാര്‍ഡന്‍ എന്ന നോവലൈന്‍ ആധാരമാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. റിജു തന്നെയാണ് സംവിധാനവും. എ.വി.അനൂപും ബ്ലസന്‍ മണ്ണിലുമാണ് നിര്‍മ്മാണം. ചിത്രം അടുത്തമാസം ഇന്ത്യയിലും പ്രദര്‍ശനത്തിക്കുന്നുണ്ട്.
യുട്യൂബിലെത്തിയ ചിത്രത്തിന്റെ ട്രെയിലറിന് ഇതിനോടകം ഒന്നേകാല്‍ കോടിയോളം വ്യൂസ് നേടി കഴിഞ്ഞു. കൂടാതെ നൂറു കണക്കിന് യൂട്യൂബ് ചാനല്‍സും ട്രെയിലര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇന്ത്യന്‍ കള്‍ച്ചറും വെസ്റ്റേണ്‍ കള്‍ച്ചറും ഇടകലര്‍ത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രസംയോജനം എന്നിവ ചെയ്തിരിക്കുന്നതും ചിത്രത്തിന്റെ സംവിധായകനായ റിജു സാം തന്നെയാണ്. കാമസൂത്ര ഗാര്‍ഡന്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ഹോളിവുഡിലേയും ഇന്ത്യന്‍ സിനിമയിലേയും ശ്രദ്ധേയരായ അഭിനേതാക്കള്‍ ചിത്രത്തിലെത്തുന്നു. ക്രിസ്സ് ഷ്രൂലി, ക്ലാസിയാ സനോലി, അനൂപ് വാസവന്‍, കരോള്‍ വുഡ്ഡ്, ഇസ്ലിന്‍ ഗര്‍ബ്‌ഹോള്‍ഡ്, ബ്ലസന്‍ മണ്ണില്‍, റേച്ചല്‍ സെഡോറി, നാരായണീ മഹാരാജ്, ജോസഫ് ഔസോ, അന്നാ ഗയിന്‍സ് തുടങ്ങിയവര്‍ക്കൊപ്പം പ്രഫഷണല്‍ റസ്ലറും ഹള്‍ക്ക് ഹോഗനൊപ്പം ഒട്ടേറെ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള താരവുമായ ബില്‍ ഡിമോട്ടും ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കാമസൂത്ര വിദ്യകളില്‍ പരിശീലനം നേടിയ യുവതികളുള്ള ഒരു വേശ്യാലയവും അവിടെ അരങ്ങേറുന്ന ദുരൂഹസംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.