ഓ.എന്‍.സി.പി.കുവൈറ്റ്കമ്മിറ്റി -നാഷനലിസ്റ്റ്‌കോണ്‍ഗ്രസ്സ്പാര്‍ട്ടി അദ്ധ്യക്ഷന്‍ ശ്രീ.ശരദ് പവാറിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു

ഓവര്‍സീസ് എന്‍സിപി കുവൈറ്റ്‌ദേശീയ കമ്മിറ്റിപ്രസിഡന്റ്ശ്രീബാബുഫ്രാന്‍സിസ്, ദേശീയജനറല്‍സെക്രട്ടറിജിയോടോമി, ദേശീയകമ്മിറ്റിഅംഗങ്ങളായപ്രകാശ്ജാദവ്, ശ്രീധരന്‍സുബയ്യ എന്നിവര്‍ ചേര്‍ന്ന് നാഷനലിസ്റ്റ്‌കോണ്‍ഗ്രസ്പാര്‍ട്ടി (എന്‍സിപി) അദ്ധ്യക്ഷന്‍ ശ്രീ ശരദ് പവാറിന്റെ പ്രത്യേകക്ഷണ പ്രകാരംമുംബൈ യശ്വന്തറാവുചവാന്‍സെന്ററില്‍ വച്ചു അദ്ദേഹത്തെകാണുകയും കുവൈറ്റിലെ പ്രവാസികളുടെ പരാതികളും,മറ്റുഅഭ്യര്‍ത്ഥനകളും അടങ്ങിയമെമ്മോറാണ്ടം സമര്‍പ്പിക്കുകയുംചെയ്തു.പ്രസ്തുത വിഷയങ്ങള്‍ ഇന്ത്യഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു, അദ്ദേഹം അതനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കാമെന്നും വാക്ക് തരുകയും ചെയ്തു.

കൂടാതെഓഎന്‍സിപിപ്രതിനിധിസംഘംനാഷനലിസ്റ്റ്‌കോണ്‍ഗ്രസ്പാര്‍ട്ടിദേശീയജനറല്‍സെക്രട്ടറിശ്രീ. താരീഖ് അന്‍വര്‍ എംപി അവര്‍കളേയും, ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ സന്ദര്‍ശിക്കുകയുണ്ടായി കുവൈറ്റിലെ ഇന്‍ഡ്യന്‍ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ അംഗങ്ങള്‍ ഉള്ള സംഘടനയാണ് ഓ .എന്‍.സി.പി കുവൈറ്റ്. ഇന്ത്യയിലെ ദേശീയ പാര്‍ട്ടിയായ എന്‍സിപിയുടെ ഔദ്യോഗിക പ്രവാസി സംഘടന കൂടിയാണ്.. പ്രസ്തുത സംഘടനക്ക് എന്‍സിപി ദേശീയ പ്രസിഡണ്ടി റ്ന്റിയും സെക്രട്ടറിമാരുടേ യും മററു നേതാക്കളുടെയും പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്.

ഇന്ത്യയിലെ അടിസ്ഥാന സാമ്പത്തിക ഉയര്‍ച്ചക്ക് പ്രവാസി സമൂഹം നല്‍കുക സംഭാവന വളരെ വലിയതും ആയതിനാല്‍ ഗവണ്‍മെന്റുകള്‍ക്ക്പ്രവാസി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും അതുപോലെ മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനും, തിരിച്ച് വരുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിനും പ്രത്യേക ചുമതലയുണ്ട്, ആയതിനാല്‍ രാഷ്ടീയ പാര്‍ട്ടി നേതാക്കളുടെ ഇടപെടലുകള്‍ ഈ രംഗത്ത് വളരെ അത്യാവശ്യമാണ്.