പാലക്കാട് അമ്മയും രണ്ടു പെണ്‍മക്കളും കുളത്തില്‍ മരിച്ചനിലയില്‍

പാലക്കാട് പുതുനഗരം വെമ്പല്ലൂരില്‍ അമ്മയും രണ്ടു പെണ്‍കുട്ടികളും കുളത്തില്‍ മരിച്ചനിലയില്‍. കുളത്തിന് സമീപത്തുതന്നെ താമസിക്കുന്ന രതീഷിന്റെ ഭാര്യയായ പത്മാവതി (33), മക്കളായ ശ്രീലക്ഷ്മി (ഏഴ്), ശ്രീലേഖ (അഞ്ച്) എന്നിവരെയാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കളെ രണ്ടു പേരെയും ഷാള്‍ കൊണ്ട് ദേഹത്തു ചേര്‍ത്തുകെട്ടിയ നിലയിലായാണ് ഇവരുടെ മൃതദേഹങ്ങള്‍ കാനെത്തിയത്.