രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട്; പ്രഖ്യാപനം ഉടന്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വരുന്നതായി റിപ്പോര്‍ട്ട്. നേതാക്കളുടെയും അണികളുടെയും പിന്തുണ ലഭിക്കുകയും മത്സരിക്കാന്‍ എതിരാളികള്‍ ഇല്ലാതിരിക്കുകയും ചെയ്തതാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം.
സ്ഥാനമൊഴിയുന്ന പ്രസിഡണ്ടും രാഹുലിന്റെ അമ്മയുമായ സോണിയ ഗാന്ധിയടക്കം 89 പേരാണ് ഇതിനകം രാഹുലിനെ പ്രസിഡണ്ട് പദവിയിലേക്ക് പിന്തുണച്ച് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. രാഹുലിന്റെ പ്രസിഡണ്ട് പദവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് ഇന്നു രാവിലെയാണ് രാഹുല്‍ ഗാന്ധി പ്രസിഡണ്ട് സ്ഥാനത്തേക്കു മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനു മുന്നില്‍ സമര്‍പ്പിച്ചത്. 47-കാരനായ രാഹുലിനു വേണ്ടി നേതാക്കളും അണികളുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 89 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. പാര്‍ട്ടി ആസ്ഥാനത്തിനു തൊട്ടടുത്തുള്ള വസതിയില്‍ വെച്ച് സോണിയ ഗാന്ധിയാണ് രാഹുലിനെ നാമനിര്‍ദേശം ചെയ്യുന്ന പത്രികയില്‍ ആദ്യമായി ഒപ്പുവെച്ചത്. മുമ്പ് രാഹുലിനെ എതിര്‍ത്തിരുന്ന പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരിന്ദര്‍ സിങും 47-കാരനു വേണ്ടി പത്രിക നല്‍കി.