അപ്രതീക്ഷത നീക്കവുമായി തമിഷ് താരം വിശാല്‍ രാഷ്ട്രീയത്തിലേക്ക്;ജയലളിതയുടെ മണ്ഡലത്തില്‍ മത്സരിക്കും
കമല്‍ ഹാസന്റേയും രജനീകാന്തിന്റേയും രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സജീവമാകുമ്പോള്‍ തമിഴ് സിനിമാ ലോകത്തു നിന്നും അപ്രതീക്ഷിതമായി ഒരു രാഷ്ട്രീയ പ്രവേശനം. യുവനടന്‍ വിശാലാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിയസഭാ മണ്ഡലമായ ആര്‍.കെ.നഗറില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാവും വിശാലിന്റെ രാഷ്ട്രീയ പ്രവേശന മെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വിശാല്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറി ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ തിങ്കളാഴ്ച തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് വിശാലിനുള്ളത്.തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ. നഗര്‍ നിയമസഭാ മണ്ഡലത്തിലേയ്ക്ക് ഡിസംബര്‍ പതിനേഴിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.