വിഗ്രഹങ്ങളുടെ മുന്നില്‍ കൈകൂപ്പുന്നതില് വിശ്വാസമില്ല; ബുദ്ധമതം സ്വീകരിച്ച് കമല്‍ഹാസന്റെ മകള്‍
ഏറെനാളുകളായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വര്‍ത്തയാണെങ്കിലും ഇപ്പോളാണ് ഇതിന് ഒരു തീരുമനമുണ്ടായത്. നടന് കമല്‍ഹാസന്റെ മകള്‍തന്നെയാണ് ഈ വാര്‍ത്ത സ്ഥിതീകരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ‘അച്ഛന് നിരീശ്വരവാദിയാണ്, ചേച്ചി ഈശ്വര വിശ്വാസിയാണ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുമുണ്ട് എന്നാല്‍ വിഗ്രഹങ്ങളുടെ മുന്നില്‍ കൈകൂപ്പുന്നത് എനിക്കിഷ്ടമല്ല എന്നാലും ദൈവ വിശ്വാസങ്ങളെ ആദരിക്കുക എന്റെ സ്വഭാവമാണ്’ എന്ന് അക്ഷര പറയുന്നു.
ബുദ്ധമത സന്ദേശങ്ങള്‍ താന്‍ പിന്തുടരാന് പോകുകയാണെന്നും തനിക്ക് അതാണ് ഇഷ്ടമെന്നും അക്ഷര കൂട്ടിച്ചേര്‍ത്തു. ഏറെനാളുകളായി ഇവര്‍ ബുദ്ധമതം സ്വീകരിച്ചു എന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിക്കുന്നുണ്ട് എന്നാല്‍ അന്നൊന്നും അക്ഷര ഇതിനോട് പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് പിതാവായ കമല്ഹാസന് ഇതിനെകുറിച്ച് ചോദിച്ചപ്പോളും താന്‍ മതം മാറിയിട്ടില്ല എന്നായിരുന്നു അക്ഷര മറുപടിനല്‍കിയത്. എന്നാല്‍ ബുദ്ധമതം തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും അതൊരു മതം മാത്രമല്ല നല്ലൊരു ജീവിത രീതികൂടിയാണെന്നും ട്വിറ്ററിലൂടെയാണ് അക്ഷര പ്രതികരിച്ചത്.