ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് സിനിമാ താരം വിശാലിന്‍റെ നാമനിര്‍ദേശ പത്രിക തള്ളി
ചെന്നൈ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ നഗറില്‍ നടന്‍ വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയതായി റിപ്പോര്‍ട്ട്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍.കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വിശാലിന്റെത് കൂടാതെ ജയലളിതയുടെ സഹോദര പുത്രിയായ ദീപ ജയകുമാറും സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷമ പരിശോധനയില്‍ തള്ളിയിട്ടുണ്ട്. നാമനിര്‍ദേശ പത്രികയില്‍ ദീപയുടെ സ്വത്ത് വിവരം രേഖപ്പെടുത്താത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക തള്ളിയതെന്നാണ് വിവരം.
എന്നാല്‍, വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളിയത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച തന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച വിശാല്‍ വിശാല്‍ തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എഐഎഡിഎംകെ ശശികല വിഭാഗത്തിന്റെ പ്രതിനിധിയായി ടി.ടി.വി. ദിനകരനും, എഐഎഡിഎംകെ ഔദ്യോഗീക വിഭാഗം പ്രതിനിധിയായി പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ.മമധുസൂദനനുമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഡിസംബര്‍ 21നാണ് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.