കൂറ്റന്‍ ലീഡ് പടുത്തുയര്‍ത്തി ഇന്ത്യ; ലങ്ക പതറുന്നു, ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ വലഞ്ഞ് ലങ്കന്‍ താരങ്ങള്‍

ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്‌ലയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്. ചായക്ക് ശേഷം ഇന്നിംഗ്‌സ് പുനരാരംഭിക്കുമ്പോള്‍ പിരിഞ്ഞപ്പോള്‍ ഇന്ത്യ 246ന് 5 എന്ന നിലയിലാണ്.നിലവില്‍ ഇന്ത്യക്ക് 409 റണ്‍സിന്റെ ലീഡായി. മുരളി വിജയ്(9) അജിന്‍ക്യ രഹാനെ (10) ചേതേശ്വര്‍ പുജാര (49) അര്‍ധ സെഞ്ച്വറി തികച്ച ശിഖര്‍ ധവാന്‍ (67)വിരാട് കോഹ്‌ലി(50) എന്നിവരാണ് പുറത്തായത്. രോഹിത് ശര്‍മയും ക്രീസില്‍ (50 ) രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

ലങ്കയ്ക്ക് വേണ്ടി സുരങ്ക ലക്മല്‍, ദില്‍റുവാന്‍ പെരേര, ധനഞ്ജയ ഡിസില്‍വ, ലക്ഷന്‍ സന്‍ഡകന്‍,സുരാംഗന എന്നിവര്‍ ഓരോ വിക്കറ്റുകളെടുത്തു.നാലാം ദിനം 359 ന് 9 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ലങ്കന്‍ ഇന്നിങ്‌സിന് അല്‍പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 164 റണ്‍സെടുത്ത് ഇന്ത്യക്ക് തലവേദന സൃഷ്ടിച്ച ദിനേശ് ചണ്ഡിമലിനെ ഇശാന്ത് ശര്‍മ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ച് ലങ്കന്‍ പോരാട്ടം 373 ന് അവസാനിപ്പിക്കുകയായിരുന്നു.

സ്‌കോര്‍: ഇന്ത്യ-537/7 ഡിക്ല. ശ്രീലങ്ക-: 373
നേരത്തെ നായകന്‍ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ച്വറിയുടെയും (243) രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും (155) മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. 536ന് ഏഴ് എന്ന നിലയിലായിരുന്ന ഇന്ത്യന്‍ ടീം, മൂടല്‍ മഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം ലങ്കന്‍ താരങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

നാലാം ദിനം ഫീല്‍ഡിങ്ങിനിറങ്ങിയ ലങ്കന്‍ താരങ്ങള്‍ മാസ്‌ക് ധരിച്ചാണ് കളത്തിലിറങ്ങിയത്.പലര്‍ക്കും വായു മലിനീകരണമ്മ് സാരമായ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്.ഇതിനിടെ ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലക്മല്‍ ഗ്രൗണ്ടില്‍ ശര്‍ദ്ധിച്ചശേഷം ഗ്രൗണ്ട് വിട്ടു. കുറച്ച സമയം വൈദ്യ സഹായം തേടിയ ശേഷമാണ് ലക്മല്‍ വീണ്ടും കളത്തിലിറങ്ങിയത്.