ആഗ്രഹിച്ചത് ആണ്‍കുഞ്ഞിനെ ജനിച്ചത് പെണ്ണും ; അമ്മ മൂന്ന് മാസം മാത്രം പ്രായമുള്ള മകളെ കൊന്ന്‌ വാഷിങ്‌മെഷിനില്‍ ഒളിപ്പിച്ചു

ആണ്‍കുട്ടിക്ക് പകരം ജനിച്ചത് പെണ്‍കുട്ടി ആയതുകൊണ്ട് അമ്മ മൂന്ന് മാസം മാത്രം പ്രായമുള്ള മകളെ കൊന്ന്‌ വാഷിങ്‌മെഷിനില്‍ ഒളിപ്പിച്ചു. ഗാസിയാബാദ് പാട്‌ല സ്വദേശിയായ ആരതിയെയാണ് തന്‍റെ മകളെ കൊന്ന്‌ വാഷിങ്‌മെഷിനില്‍ ഒളിപ്പിച്ചത്. മൂന്ന് മാസം മുമ്പാണ് ആരതിക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ആണ്‍ കുഞ്ഞിനായി ആഗ്രഹിച്ചിരുന്ന ആരതി ഈ കുട്ടിയുടെ ജനനത്തോടെ കടുത്ത ദേഷ്യവും മാനസിക അസ്വാസ്ഥ്യവും കാണിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ആരതി കുഞ്ഞിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം വാഷിങ്‌മെഷിനില്‍ ഒളിപ്പിക്കുകയായിരുന്നു. എന്നിട്ട് കുഞ്ഞിനെ കാണുവാനില്ല എന്നും ആരോ തന്‍റെ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നും ഇവര്‍ പോലീസിനോട് പറയുകയും ചെയ്തു.

തുടര്‍ന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ആരതി സമ്മതിച്ചത്‌. ആണ്‍ കുഞ്ഞിനായാണ് താന്‍ ആഗ്രഹിച്ചതെന്നും ജനിച്ചത് പെണ്‍കുഞ്ഞ് ആയതിനാലാണ് കൊലപ്പെടുത്തിയതെന്നും ഇവര്‍ പോലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തു. അതേസമയം പെണ്‍കുഞ്ഞായതിന്റെ പേരില്‍ ആരതിയെ ഒരിക്കല്‍ പോലും കുറ്റപ്പെടുത്തിയിട്ടില്ലെന്നാണ് ആരതിയുടെ ബന്ധുക്കള്‍ പറയുന്നത്.