ശബരിമല ; സര്‍ക്കാര്‍ ഭാഗത്ത് കടുത്ത അനാസ്ഥ ; പൊട്ടിയ ഡ്രെയിനേജ് സംവിധാനം നന്നാക്കുവാന്‍ പോലും ആളില്ല ; മലിനജലത്തില്‍ കുളിച്ച് സ്വാമിമാര്‍ (വീഡിയോ)

ശബരിമല വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പക്ഷവും അതിന് എതിരെ സൈബര്‍ സഖാക്കളും തമ്മില്‍ പോര് തുടങ്ങിയിട്ട് കുറച്ചു നാളായി. ഇത്തവണ ശബരിമല സീസണ്‍ ആരംഭിച്ചതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ പോര്‍ വിളി തുടങ്ങിയത്. സീസണ്‍ അട്ടിമറിക്കാനും അതിനു സര്‍ക്കാര്‍ ആണ് കാരണം എന്ന് തെളിയിക്കുവാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത് എന്നാണു സഖാക്കള്‍ ഇതിനു നല്‍കിയ മറുപടി. ശബരിമലയിലെ ഈ വര്‍ഷത്തെ ഒരുക്കങ്ങള്‍ പരിതാപകരമാണ് എന്ന തെളിയിക്കാന്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോകള്‍ക്ക് പിന്നിലും സംഘപരിവാര്‍ ആണെന്ന് സഖാക്കള്‍ പറഞ്ഞു. ഉയര്‍ന്നു വന്ന പ്രശ്നങ്ങള്‍ മുഴുവന്‍ സംഘപരിവാര്‍ സൃഷ്ട്ടിയാണ് എന്ന രീതിയില്‍ വരുത്തി സര്‍ക്കാരിനെ രക്ഷിക്കാനാണ് സഖാക്കള്‍ ശ്രമിച്ചത്. അതില്‍ ഏറെക്കുറെ അവര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാടെ പാളി എന്ന് തെളിയിക്കുന്ന വീഡിയോകളും പോസ്റ്റുകളുമാണ് ഇപ്പോള്‍ ശബരിമലയില്‍ നിന്നും വരുന്നത്.

അയ്യപ്പന്മാര്‍ കിടന്നു ഉറങ്ങിയിരുന്ന സ്ഥലത്തെ ഡ്രെയിനേജ് പൈപ്പ് പൊട്ടി മലിന ജലം ഒഴുകുന്ന ഒരു വീഡിയോയാണ് ഇവിടെ. കൊച്ചു കുഞ്ഞുങ്ങളുടെ ദേഹത്ത് വരെ മലിനജലം ഒലിച്ചിറങ്ങി. ശബരിമലയിലെ മരാമത്ത് കൊമ്പ്ലെക്സിന്റെ എതിര്‍വശത്ത് കിടന്നുറങ്ങിയ അയ്യപ്പന്മാര്‍ക്കാണ് ഇത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടായത്. ഏറെ നേരം കഴിഞ്ഞിട്ടും ഇതിനു പരിഹാരം ഉണ്ടാകാത്തത് കാരണം വേണ്ടപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഇവര്‍ പരാതി ബോധിപ്പിച്ചു എങ്കിലും തികച്ചും ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയാണ് ഇവര്‍ക്ക് ലഭിചത്. ഉദ്യോഗസ്ഥന്‍ ഇവരോട് തട്ടിക്കയറുന്നത് വീഡിയോയില്‍ കാണുവാന്‍ സാധ്യമാണ്. അയ്യപ്പന്മാരുടെ കൈയ്യില്‍ നിന്നും കാണിക്കയായി ഭീമമായ തുകയാണ് ഓരോ വര്‍ഷവും സര്‍ക്കാരിന് ലഭിക്കുന്നത്. ഇതെല്ലാം തങ്ങള്‍ അവിടെ തന്നെയാണ് ചിലവഴിക്കുന്നത് എന്നാണു സര്‍ക്കാര്‍ പറയുന്നത് എങ്കിലും വര്‍ഷങ്ങളായി തുടരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഇതുവരെ തീര്‍ന്നിട്ടില്ല. അതുപോലെ മെയിന്‍റ്റനന്സിന്റെ പേരിലും വര്‍ഷാവര്‍ഷം നല്ലൊരുതുക സര്‍ക്കാര്‍ ചിലവാക്കുന്നതായി പറയുന്നുണ്ട് എങ്കിലും അതും പ്രാവര്‍ത്തികമല്ല എന്ന് വീഡിയോ കണ്ടാല്‍ മനസിലാകും.