ഓഖി ദുരന്തം പിണറായിസര്‍ക്കാരിനെ പിടിച്ചുലക്കുമ്പോള്‍ തമിഴകത്തുനിന്നൊരു ആശ്വാസവാക്ക്; വീഡിയോ

ഓഖി ചുഴലിക്കാറ്റില്‍നിന്നും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേരളസര്‍ക്കാര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലായെന്ന കനത്ത വിമര്‍ശനം പിണറായിസര്‍ക്കാരിനെ പിടിച്ചുലക്കുമ്പോള്‍ തമിഴ് മക്കള്‍ പിണറായി സര്‍ക്കറിനെ പുകഴ്ത്തുകയാണ്. തമിഴ്‌നാട്ടിലെ തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക് ഇടയിലാണ് തമിഴ്‌നാട്ടിലെ സര്‍ക്കാരിനെ തള്ളിപ്പറഞ്ഞും കേരളസര്‍ക്കാരിനെ പുകഴ്ത്തിയും പ്രതിക്ഷേതങ്ങള്‍ ഉയരുന്നത്.

കേരളത്തില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിന് കേരളസര്‍ക്കാര്‍ കേരളജനതക്ക് നല്‍കിയ സംരക്ഷണം പോലും തമിഴ് മക്കള്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയില്ലെന്ന് ആരോപിച്ച് തമിഴ്ന്നാട്ടിലെ മല്‍സ്യത്തൊഴിലാളികള്‍ക്കിടയില്‍ വ്യാപക പ്രതിക്ഷേധം നടക്കുകയാണ്. ഇതുവരെ തമിഴകത്ത് നിന്ന് 800 ഓളം മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട് അവരെവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും തമിഴ്‌നാട് സര്‍ക്കാരിന് ഉറപ്പില്ല. ഒരു എം എല്‍ എ പോലും തങ്ങളെക്കുറിച്ച് അന്വേഷിക്കാനായി എത്തിയില്ല. നേതാക്കള്‍ക്ക് ഞങ്ങളെ വേണ്ടെങ്കില്‍ ഞങ്ങളെ കേരളത്തിനൊപ്പം ചേര്‍ക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്.

പിണറായി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് തമിഴകത്ത് അവരെ കേരളത്തിന്റെകൂടെ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ പ്രതിക്ഷേധം നടത്തുന്നത്. തങ്ങളുടെ തമിഴ്നാട്ടിലെ കാണാതായ തൊഴിലാളികളില്‍ ചിലര്‍ ഒരു ചെറിയ ദ്വീപില്‍ സുരക്ഷിതരാണെന്ന വര്‍ത്തപോലും അവരെ അറിയിച്ചത് കേരള ഗവര്‍മെന്റാണെന്ന് അവര്‍ പറയുന്നു.

വീഡിയോ: