കേരളതീരങ്ങളില്‍ കാണപ്പെട്ട ‘വാട്ടര്‍ സ്പൗട്ട്’ പ്രതിഭാസം ഇറ്റലിയിലും (വീഡിയോ)
ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ കാണപ്പെട്ട ‘വാട്ടര്‍ സ്പൗട്ട് (നീര്‍ച്ചുഴിസ്തംഭം) പ്രതിഭാസം ഇറ്റലിയിലും കാണപ്പെട്ടു. ഇറ്റലിയിലെ വടക്കു പടിഞ്ഞാറന്‍ തീരനഗരമായ സാന്‍ റെമോയ്ക്കു സമീപത്തെ കടലില്‍ ‘വാട്ടര്‍ സ്പൗട്ട് (നീര്‍ച്ചുഴിസ്തംഭം) പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ചയാണ് സാന്‍ റെമോ ഹാര്‍ബറില്‍ വാട്ടര്‍ സ്പൗട്ട് കാണപ്പെട്ടത്. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുകയും സാന്‍ റെമോ നഗരത്തില്‍ വീശിയടിക്കുകയും ചെയ്തതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ചുഴലിക്കാറ്റില്‍ നഗരത്തിലെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയ്ക്കും വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. കേരളത്തിലും ഓഖി ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനു ദിവങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ‘വാട്ടര്‍ സ്പൗട്ട് കാണപ്പെട്ടിരുന്നു.
Tromba marina a San Remo 1 dicembre 2017 pic.twitter.com/l4qkHL5Cs4
— stefania (@steasdami) December 2, 2017