എ സി ബസ് നാറ്റിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ഡല്‍ഹിയില്‍നിന്നും ധരംശാല പോകുന്ന ബസില്‍ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. പ്രകാശ് കുമാര്‍ (27) എന്ന ആളാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാംഗ്രക്ക് സമീപമുള്ള സ്റ്റോപ്പില്‍നിന്നാണ് ഇയ്യാള്‍ ബസില്‍ കയറിയത്. അതോടെ ബസിനുള്ളില്‍ കടുത്ത ദുര്‍ഗന്ധമായി. എ സി ബസ് ആയതിനാല്‍ പ്രശനം ഗുരുതരമാവുകയായിരുന്നു. ആദ്യം ദുര്‍ഗന്ധത്തിന്റെ കാരണം അന്വേഷിച്ചെങ്കിലും ആര്‍ക്കും ഒന്നും മനസിലായില്ല. ഒടുവില്‍ പ്രകാശിനെ കയ്യോടെ പിടികൂടുകയായിരുന്നു. അസഹനീയമായ ദുര്‍ഗന്ധമുള്ള സോക്സാണ് ഇയ്യാള്‍ ധരിച്ചിരുന്നത്.
അന്വേഷണത്തിനിടെ ബസ് രണ്ടുതവണ നിര്‍ത്തിയിടേണ്ടിവന്നു. യാത്രക്കാരില്‍ ചിലര്‍ ഛര്‍ദിക്കാനും തുടങ്ങി. ഷൂസും സോക്സും അഴിച്ചുമാറ്റണമെന്ന് യാത്രക്കാരും ബസ് ജീവനക്കാരും പറഞ്ഞിട്ടും പ്രകാശ് തയ്യാറായില്ല. തുടര്‍ന്ന് യാത്രക്കാര്‍ പ്രകാശിനെ കൈവച്ചേക്കും എന്ന അവസ്ഥയായപ്പോള്‍ ബസ് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.
എന്നിട്ടും ഇതൊന്നും കാര്യമാക്കാതെ പ്രകാശ് ബസ്സില്‍ ഇരുപ്പുറപ്പിച്ചു. തുടര്‍ന്ന് യാത്രക്കാരുടെ പരാതിയെ മാനിച്ച് പോലീസുകാര്‍ ബസ്സിനുള്ളില്‍ എത്തിയപ്പോളാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. തുടര്‍ന്ന് പോലീസുകാരും പ്രകാശിനോട് ഷൂസും സോക്സും അഴിച്ചുവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രകാശ് തയ്യാറായില്ല. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് പ്രകാശിനെ പോലീസ് അറസ്‌റ് ചെയ്യുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇയ്യാളെ ഒടുവില്‍ ജാമ്യത്തില്‍ വിട്ടയച്ചു.