ഐ പി എല്‍ മത്സരങ്ങള്‍ക്ക് തിരുവനന്തപുരവും വേദിയാകും; സന്തോഷത്തില്‍ ആരാധകര്‍

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഹോം ഗ്രൗണ്ട് തിരുവനന്തപുരം സ്‌പോര്‍ട്ട്‌സ് ഹബ്ബിലേക്ക് മാറ്റാന്‍ നീക്കങ്ങള്‍. ഇന്ത്യ- ന്യൂസിലാന്റ് അവസാന ടി-20 നടന്ന കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആരാധകരുടെയും ക്രിക്കറ്റ് അധികൃതരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. കനത്ത മഴ പെയ്താലും സമയം നഷ്ടപ്പെടുത്താതെ കളി നടത്താനുതകും വിധത്തിലുള്ള ഡ്രെയിനേജ് സംവിധാനവും നിറഞ്ഞ ഗ്യാലറിയുമാണ് ഗ്രീന്‍ഫീല്‍ഡിനെ ക്രിക്കറ്റ് ലോകത്ത് സര്‍വസ്വീകാര്യത നല്‍കിയത്.

ഡല്‍ഹിയിലെ മൂടല്‍മഞ്ഞും പൊടിയും ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് മത്സരത്തെ ബാധിച്ച സാഹചര്യത്തിലാണ് ഡെയര്‍ഡെവിള്‍സ് തങ്ങളുടെ ഹോം ഗ്രൗണ്ട് മാറ്റാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ ഉറപ്പായിട്ടില്ലെങ്കിലും ഏറെ പ്രതീക്ഷയിലും സന്തോഷത്തിലുമാണ് ആരാധകര്‍.