ധോണി വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക്

മുംബൈ; മുന്‍ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്.ധോണി ഐപിഎല്ലിലെ തന്റെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍കിംഗ്സിലേക്ക് തിരിച്ചെത്തിയേക്കും. ഐ.പി.എല്ലിന്റെ അടുത്ത സീസണില്‍ ധോണി മഞ്ഞക്കുപ്പായത്തില്‍ തിരിച്ചെത്തും.

ഉടമകളുടെ പേരില്‍ സുപ്രീംകോടതി അഴിമതിക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ ഐപിഎല്ലിന്റെ പോയ രണ്ടു സീസണുകളില്‍ കളിച്ചിരുന്നില്ല. 2015-ല്‍ നിരോധിക്കുമ്പോള്‍ ടീമിലുണ്ടായിരുന്ന കളിക്കാരില്‍ മൂന്ന് പേരെ തിരികെ വിളിക്കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ ഇരുടീമുകള്‍ക്കും അവസരം കൊടുത്തിട്ടുണ്ട്. ചെന്നൈയില്‍ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നതായി നേരത്തെ വ്യക്തമാക്കിയ ധോണിക്ക് ഇതോടെ അതിനുള്ള അവസരം ലഭിക്കും.

2008-ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ മുതല്‍ ചെന്നൈ ടീമിലാണ് ധോണി കളിച്ചിരുന്നത്. ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ രണ്ട് തവണ ചെന്നൈ കീരിടം നേടുകയും നാല് തവണ ഫൈനലിലെത്തുകയും ചെയ്തിരുന്നു. ചെന്നൈ ടീമിനെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് റൈസിംഗ് പൂണൈ സൂപ്പര്‍ജയിന്റ്സിന് വേണ്ടിയാണ് കഴിഞ്ഞ രണ്ട് സീസണിലും ധോണി കളിച്ചത്.കഴിഞ്ഞ ജൂലൈയിലാണ് ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ തിരികെ വിളിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.