ഡല്‍ഹിയില്‍ ഭൂചലനം ; പ്രഭവകേന്ദ്രം ഉത്തരാഖണ്ഡില്‍

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നും 121 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഉത്തരാഖണ്ഡില്‍ നിന്നും 120 കിലോമീറ്റര്‍ മാറി ഡെറാഡൂണിലെ രുദ്രപ്രയാഗാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ നല്‍കുന്ന വിവരം.

ഡല്‍ഹിക്ക് പുറമെ റൂഖി, ഡെറാഡൂണ്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാനയിലെ ചില നഗരങ്ങള്‍ എന്നിവിടങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.