തോല്‍വി മറക്കാന്‍ ഡല്‍ഹിയും ആദ്യ ജയം തേടി ജെംഷഡ്പൂരും ഇന്നിറങ്ങുമ്പോള്‍ ഐഎസ്എല്ലിലിന്ന് ആവേശപ്പോരാട്ടം

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഡല്‍ഹി ഡൈനാമോസ് എഫ്.സി സന്ദര്‍ശകരായിയെത്തുന്ന ജാംഷെഡ്പൂര്‍ എഫ്സിയുമായി കൊമ്പു കോര്‍ക്കും .

ആദ്യ മത്സരത്തില്‍ വിജയിച്ചതിനു ശേഷം തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ക്ഷീണം ഡല്‍ഹിക്കുണ്ട്.തങ്ങളുടെ മൈതാനത്ത് തന്നെ നടന്ന മുന്‍ മല്‍സരത്തിലും ഏറ്റു വാങ്ങിയ തോല്‍വിയുടെ നിരാശയും ഡല്‍ഹിക്കുണ്ട്. . ഇതേ വരെ ലീഗില്‍ ഗോള്‍ വഴങ്ങാത്ത ഒരേയൊരു ടീമാണ് ജാംഷെഡ്പൂര്‍ എഫ്സി. എങ്കിലും അവര്‍ കളിച്ച മൂന്ന് മല്‍സരങ്ങളിലും, മികച്ച അവസരങ്ങള്‍ തുറന്നെടുക്കാന്‍ കഴിഞ്ഞെങ്കിലും ഇതേ വരെ എതിരാളികളുടെ വല ചലിപ്പിക്കുന്നതിന് ജെംഷഡ്പൂരിനു കഴിഞ്ഞിട്ടില്ല. ഡല്‍ഹിയ്ക്കെതിരേ തങ്ങളുടെ കന്നി വിജയം കുറിക്കുക എന്നതു തന്നെയാണ് ജാംഷെഡ്പൂര്‍ എഫ്സിയുടെ ലക്ഷ്യം.

ഡല്‍ഹി ഡൈനാമോസ്

ഡല്‍ഹി ഡൈനാമോസ് മുഖ്യ പരിശീലകനായ മിഗുവേല്‍ ഏന്‍ജല്‍ പോര്‍ച്യുഗല്‍, 4-1-4-1 എന്ന ക്രമത്തില്‍ കളിക്കാരെ വിന്യസിപ്പിക്കുന്നതിനാണ് സാദ്ധ്യത. ആക്രമണത്തിനും പ്രതിരോധത്തിനും മികച്ച സന്തുലനമായിരിക്കും ഇത് നല്‍കുക.

ഗോള്‍കീപ്പര്‍: ആല്‍ബിനോ ഗോമസ്

ഡിഫന്റര്‍മാര്‍: മൂണ്‍മൂണ്‍ ലുഗുന്‍, ഗബ്രിയേല്‍ സിസേറോ, പ്രതീക് ചൗധരി, പ്രീതം കോട്ടാല്‍

മിഡ്ഫീല്‍ഡര്‍മാര്‍: വിനീത് റായ്, ലാലിയന്‍സുല ചാംഗ്ദേ, ഗുയോണ്‍ ഫെര്‍ണാണ്ടസ്, പൗളിനോ ഡയാസ്, ജെറോയ്ന്‍ ലുമു

ഫോര്‍വാര്‍ഡുകള്‍: കാലു ഉചെ

ജാംഷെഡ്പൂര്‍ എഫ്സി

പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പരമ്പരാഗത ശൈലിയായ 4-4-2 എന്ന വിന്യാസം പിന്തുടരുന്നതിനാണ് സാദ്ധ്യത. ഇത് എതിരാളികളെ ആക്രമിക്കുന്നതിനും അതേ സമയം അവരുടെ ആക്രമണങ്ങളെ ചെറുക്കുന്നതിനും അവസരമൊരുക്കും.

ഗോള്‍കീപ്പര്‍: സുബ്രതാ പോള്‍

ഡിഫന്റര്‍മാര്‍: സൗവിക് ഘോഷ്, ആന്‍ഡ്രി ബിക്കി, തിരി, സൗവിക് ചക്രബര്‍ത്തി

മിഡ്ഫീല്‍ഡര്‍മാര്‍: ജെറി മാവ്മിംഗ്താംഗ, മെഹ്താബ് ഹുസൈന്‍, മെമോ, സമീഗ് ഡൗട്ടി

ഫോര്‍വാര്‍ഡുകള്‍: ഫറൂക്ക് ചൗധരി, കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്.