ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷന് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക മലയാളിയായ നിയോഗിന് ഇനി ലഭിക്കുന്ന ഓരോ വോട്ടും വിജയമുറപ്പിക്കും

തിരുവനന്തപുരം: ലോകത്തെ ഏറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എസ്ട്രീം എക്സ്‌പെഡിഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളിയായായ നിയോഗ്. പണമുപയോഗിക്കാതെ 150 ദിവസം ഇന്ത്യയിലെ 15 ഓളം സംസ്ഥാനങ്ങള്‍ ചുറ്റി അതിശയിപ്പിച്ച സഞ്ചാരികള്‍ക്ക് സുപരിചിതനായ ഈ പുനലൂര്‍കാരന്‍ പുതിയ ഒരു ലക്ഷ്യവുമായി എത്തിയിരിക്കുകയാണ്.

അദ്ദേഹം വേള്‍ഡ് വൈഡ് റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിക്കുകയാണ് ഇപ്പോള്‍. റാങ്കിങ്ങില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്നവര്‍ മാത്രമാണ് സാഹസികമായ ആര്‍ട്ടിക് ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെടുക. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിമി വരുന്ന ആര്‍ടിക് മേഖല മുറിച്ച് കടക്കുന്ന അതിസാഹസിക പ്രകടനമാണ് ആര്‍ട്ടിക് പോളാര്‍ എസ്ട്രീം. യോഗ്യത നേടിയാല്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളിയാവും നിയോഗ്.

തുടക്കത്തില്‍ നൂറ് റാങ്കിന് പുറകില്‍ ഉണ്ടായിരുന്ന നിയോഗ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് ഒന്നാം റാങ്കിലെത്തിയത്. ഡിസംബര്‍ 14ന് വോട്ടിംങ് അവസാനിക്കാനിരിക്കെ നിലവില്‍ മറ്റു സ്ഥാനത്തുള്ളവര്‍ കൂടുതല്‍ ഓണ്‍ലൈന്‍ വോട്ടിങ്ങുമായി നിയോഗിന് പ്രതോരോധം സൃഷ്ടിച്ചേക്കാം. അതിനാല്‍ കൂടുതല്‍ വോട്ട് വരും ദിവസങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്നാല്‍ മാത്രമേ സ്ഥാനം നിലനിറുത്താന്‍ അദ്ദേഹത്തിന് സാധിക്കു.

വോട്ടിംഗ് ലിങ്ക്:
http://polar.fjallraven.com/contestant/?id=3054&backpage=1&order=popular