ഓഖി വീശിയതും ചുഴലിക്കാറ്റ് അടിച്ചതും ഒന്നും അറിയാതെ കുറെ പേര്‍ നടുക്കടലില്‍ ; രക്ഷിക്കാന്‍ പോയവര്‍ ശശിയായി
ഒരു മാസത്തോളമായി കടലില്‍ മീന്‍പിടിത്തത്തിലേര്‍പ്പെട്ട 17 മല്‍സ്യത്തൊഴിലാളികളെയും ബോട്ടിനെയും സുരക്ഷാസേന കണ്ടെത്തി. കഴിഞ്ഞ എട്ടിന് തമിഴ്നാട്ടില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയവരാണ് ഇവര്‍. ബോട്ടിലുണ്ടായിരുന്ന 13 പേര്‍ വിഴിഞ്ഞം, പൂന്തുറ സ്വദേശികളാണെന്ന് അധികൃതര്‍ അറിയിച്ചു.
കൊച്ചിയിലേക്കു പോവുകയായിരുന്ന ബോട്ട് പൊന്നാനിയില്‍ തീരസുരക്ഷാസേനയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തൊഴിലാളികള്‍ക്ക് വെള്ളവും മറ്റും നല്‍കി ബോട്ട് കൊച്ചിയിലേക്കു പറഞ്ഞയച്ചു. കടല്‍ക്ഷോഭവും തീരത്തെ പ്രശ്നങ്ങളും ഇവര്‍ അറിഞ്ഞിട്ടില്ലെന്നാണ് വിവരം. മൈക്കിള്‍ പൗലോസ്, ജെ.ജോളി, പ്രവീണ്‍, ബിജു അല്‍ഫോന്‍സ്, വിജയകുമാര്‍, സേവ്യര്‍, ദേവസഹായം, ക്രിസ്തുദാസ്, ഡേവിഡ്സണ്‍, സുരേഷ്, ഫ്രങ്കിന്‍, സഹായദാസ്, റുത്തിയാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ബോട്ടിലുള്ളതെന്നു സുരക്ഷാസേന അറിയിച്ചു.