അച്ഛന്‍ മരിച്ചു, അമ്മ ഒളിച്ചോടി;കുടുംബം നോക്കാന്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി നോക്കുന്ന10 വയസ്സുകാരി
ഇവളെ നാം അറിയാതെ പോകരുത്.ഇല്ല!…ഇങ്ങനെയല്ല ഈ ധീരയെ നാം അറിയാതെ പോകരുത് എന്നാണു തുടങ്ങേണ്ടത്.10 വയസ്സ് മാത്രമാണ് ഈ പെണ്‍കരുത്തിന്റെ പ്രായം.പക്ഷെ ഇവള്‍ ഇന്നൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി നോക്കുകയാണ്.അതെ,ഈ ഇളം പ്രായത്തില്‍ തന്നെക്കാള്‍ ഒരുപാടിരട്ടി ഭാരമുള്ള വസ്തുക്കള്‍ ഉന്തു വണ്ടിയില്‍ വലിച്ചു കൊണ്ട് പോകുന്നു.മറ്റു ജോലിക്കാരെ സഹായിക്കുന്നു.അങ്ങനെ തന്നേക്കലാവും വിധം ഇവള്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ പൊരിവെയിലില്‍ വിയര്‍ത്തൊലിക്കുകയാണ്.
ബാലവേല നിയമവിരുദ്ധമാണെന്നുള്ളത് മറക്കുന്നില്ല.പക്ഷെ വയര്‍ വിശന്നൊട്ടാതിരിക്കാന്‍മാത്രമല്ല,പ്രായാധിക്യത്തിന്റെ ആവശതയില്‍ കഴിയുന്ന തന്റെ മുത്തശ്ശനെയും മുത്തശ്ശിയേയും സംരക്ഷിക്കാന്‍ കൂടിയാണ് ഇവള്‍ ചോര നീരാക്കി അധ്വാനിക്കുന്നത്.പഠിക്കാന്‍ ഇഷ്ടമാണ് പക്ഷെ അതിനുള്ള സാഹചര്യമില്ല.അതുകൊണ്ടുതന്നെ ജീവിതത്തില്‍ നിന്ന് ഇവള്‍ പഠിക്കുകയാണ്.
തന്റെ കൊച്ചുകുടുംബത്തിനു വേണ്ടി ഈ കൊച്ചുപ്രായത്തില്‍ നേടും തൂണായി നില്‍ക്കാന്‍ കഴിയാത്തില്‍ ഇവള്‍ക്ക് അഭിമാനമാണുള്ളത്.കുടുംബം എന്നു പറയുമ്പോള്‍ ഇവളെക്കുറിച്ച് എല്ലാം പറയണം. അപ്രതീക്ഷിതമായുണ്ടായ അപകടമാണ് ഇവളുടെ അച്ഛന്റെ ജീവനെ തട്ടിയെടുത്തത്. അതിനുശേഷം കുടുംബ പ്രാരാബ്ധം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലാതിരുന്ന അമ്മ മറ്റൊരു പുരുഷന്റെ കൂടെ ഒളിച്ചോടി.
പ്രായമായ മുത്തശ്ശിയെയും മുത്തശ്ശനെയും നോക്കേണ്ട ചുമതല അതോടെ ഈ 10 വയസ്സുകാരിയുടെ ചുമലിലായി.അമ്മയെപ്പോലെ അവള്‍ ചിന്തിച്ചില്ല.അതുകൊണ്ടുതന്നെ അതൊരു ഭാരമായി അവള്‍ക്ക് തോന്നിയതേയില്ല. ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലിചെയ്താണ് അവള്‍ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ചികിത്സയ്ക്കും വീട്ടുചിലവുകള്‍ക്കുമുള്ള ചിലവ് കണ്ടെത്തുന്നത്. പ്രായമായ മുത്തശ്ശിക്കും മുത്തശ്ശനും ജോലി ചെയ്യാന്‍ കഴിയില്ല. അവരെ നന്നായി നോക്കേണ്ട ചുമതല എനിക്കുണ്ട്. അതുകൊണ്ടാണ് ഞാന്‍ ജോലിക്കു പോകുന്നത്, അതിലെനിക്കൊരു സങ്കടവും വിഷമവുമില്ല.
പെണ്‍കുട്ടിയുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമല്ലെങ്കിലും മാധ്യമങ്ങളിലൂടെ ഇവളുടെ വാര്‍ത്തയറിഞ്ഞ നിരവധിയാളുകളാണ് അവളെ അഭിനന്ദിക്കുന്നത്.