സോഷ്യല്‍ മീഡിയയുടെ പരിഹാസം സഹിക്കവയ്യാതെ പ്രമുഖ പോണ്‍‌ സ്റ്റാര്‍ ആത്മഹത്യ ചെയ്തു ; കാരണം സഹതാരം ഗേ എന്ന് പറഞ്ഞതിന്

കാലിഫോര്‍ണിയ : പ്രമുഖ പോണ്‍‌ സ്റ്റാര്‍ ആയ ആഗസ്റ്റ്‌ അമെസ്(23) ആണ് തനിക്കെതിരെയുള്ള സോഷ്യല്‍ മീഡിയയുടെ പരിഹാസം സഹിക്കവയ്യാതെ സ്വന്തം ജീവതം അവസാനിപ്പിച്ചത്. പോണ്‍‌ മൂവികളില്‍ തിളങ്ങി നില്‍ക്കുന്ന സമയം തന്നെയാണ് ആഗസ്റ്റ്‌ തന്‍റെ ജീവിതം അവസാനിപ്പിച്ചത്. സോഷ്യല്‍ മീഡിയയുടെ കടുത്ത പരിഹാസങ്ങള്‍ കാരണം മാനസികമായ പിരിമുറുക്കത്തില്‍ ആയിരുന്നു താരമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. തന്‍റെ പുതിയ പോണ്‍‌ മൂവിയില്‍ കൂടെ അഭിനയിക്കുന്ന താരം ഗേ പോണ്‍‌ മൂവികളില്‍ അഭിനയിക്കുന്ന ആളാണ്‌ എന്ന് അറിഞ്ഞത് മുതലാണ് നടിയുടെ കഷ്ടക്കാലം ആരംഭിച്ചത്. ഒരു ഗേ താരവുമായി തനിക്ക് പോണ്‍‌ മൂവി ചെയ്യാന്‍ താല്‍പര്യമില്ല എന്ന് ആഗസ്റ്റ്‌ തന്‍റെ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. “താന്‍ അല്ല തനിക്ക് പകരം ഏതു നടി നാളെ ആ പോണ്‍‌ മൂവിയില്‍ അഭിനയിക്കുന്നു എങ്കിലും ഒന്ന് മനസിലാക്കുക ആ സഹപ്രവര്‍ത്തകന്‍ ഒരു ഗേ പോണ്‍‌ അഭിനേതാവാണ്. എനിക്ക് എന്‍റെ ശരീരമാണ് വലുത്” എന്നാണ് ആഗസ്റ്റ്‌ പറഞ്ഞത്. കൂടാതെ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന എജന്റ്മാരെയും അവര്‍ വിമര്‍ശിച്ചു. എന്‍റെ ശരീരത്തിനെ ആപത്തില്‍ ചാടിക്കാന്‍ എനിക്ക് വയ്യ. അവരൊക്കെ സ്വകാര്യ ജീവതത്തില്‍ എങ്ങനെയാണ് കഴിയുന്നത് എന്ന് ആര്‍ക്കറിയാം എന്നും താരം പറഞ്ഞിരുന്നു.

എന്നാല്‍ ഈ ട്വിറ്റുകള്‍ക്ക് എതിരെ വ്യാപകമായ ആക്രമണമാണ് സോഷ്യല്‍ മീഡിയ അഴിച്ചു വിട്ടത്. ആഗസ്റ്റ്‌ “ഹോമോഫോബിക്ക്” ആണെന്നും അവര്‍ സദാചാര വിളംബുന്നു എന്നും താരം മുഴുവന്‍ ഗേ കമ്മ്യൂണിറ്റികളേയും മോശമായി ചിത്രീകരിച്ചു. സംഭവത്തില്‍ താരം മാപ്പുപറയണം എന്നൊക്കെ സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടു. കൂടാതെ ആഗസ്റ്റിനെ കളിയാക്കി ട്രോളുകളുടെ ഒരു പ്രളയം തന്നെ ഉണ്ടാവുകയും ചെയ്തു. ഇതൊക്കെ കണ്ട നടി മാനസികമായി തകരുകയായിരുന്നു. എന്നാല്‍ തനിക്ക് ഗേ കമ്മ്യൂണിറ്റിയെ ഇഷ്ടമാണ് എന്നും , എന്തിനു മാപ്പു പറയണം എന്നും, താന്‍ ആരുമായി സെക്സ് ചെയ്യണം എന്നുള്ളതിന് അധികാരം തനിക്ക് മാത്രമാണ് എന്നുമാണ് താരം ഇതിനു മറുപടി നല്‍കിയത്. എന്നിട്ടും ആക്രമണം തുടര്‍ന്നപ്പോള്‍ കഴിഞ്ഞ അഞ്ചാം തീയതി ‘F*** Y’ALL’ എന്ന് അവസാനമായി ഒരു ട്വിറ്റ് പോസ്റ്റ്‌ ചെയ്ത ശേഷം താരം ആത്മഹത്യ ചെയ്യുകയായിരുന്നു. കാലിഫോര്‍ണിയയിലെ തന്‍റെ വസതിയിലാണ് താരത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയം ഒന്നും ഇല്ല എന്നും ആത്മഹത്യ തന്നെയാണ് എന്നും പോലീസ് പറഞ്ഞു. 2013 ല്‍ ആണ് ആഗസ്റ്റ്‌ പോണ്‍‌ ഫിലിം രംഗത്ത് എത്തുന്നത്.അതിനു മുന്‍പ് ബാറില്‍ ആയിരുന്നു താരം ജോലി ചെയ്തിരുന്നത്. രണ്ടുവട്ടം മികച്ച പോണ്‍‌ നടിയ്ക്കുള്ള AVN(Adult Video News) അവാര്‍ഡ് താരം സ്വന്തമാക്കിയിരുന്നു. ഏകദേശം 270 പോണ്‍ ചിത്രങ്ങളില്‍ ആഗസ്റ്റ്‌ അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ കെവിന്‍ മൂര്‍ ആണ് ആഗസ്റ്റ്ന്‍റെ ഭര്‍ത്താവ്.