ഐഎസ്എല്‍ ആവേശം:ജയം തുടരാനുറച്ച് ചെന്നൈ, ആദ്യ വിജയം തേടി കൊല്‍ക്കത്ത; മുന്‍ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ ആവേശം വാനോളം

ഐഎസ്എല്‍ചരിത്രത്തില്‍ കിരീടം നേടിയിട്ടുളള രണ്ട് ടീമുകള്‍ തമ്മിലുളള പോരാട്ടത്തിനാണ് ഇന്ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.പ്രാരംഭ മല്‍സരത്തില്‍ തോറ്റെങ്കിലും പിന്നീടുളള രണ്ട് മല്‍സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ച ആത്മവിശ്വാസവുമായാണ് 2015-ലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്.സി ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ഏറ്റവുമൊടുവിലത്തെ,മത്സരത്തില്‍ ആക്രമണോത്സുകത പ്രദര്‍ശിപ്പിച്ച പൂനെയെ ഒരു ഗോളിന് തോല്‍പ്പിച്ചതും അവരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയിട്ടുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ എടികെ-യ്ക്ക്, ഈ സീസണില്‍ നല്ലൊരു തുടക്കമല്ല ലഭിച്ചത്. ഏറ്റവുമൊടുവിലത്തെ മല്‍സരത്തില്‍, ഈ സീസണില്‍ അരങ്ങേറ്റം കുറിച്ച ജാംഷെഡ്പൂരിനെതിരായി അവര്‍ക്ക് ഗോള്‍ രഹിത സമനിലക്ക് വഴങ്ങേണ്ടി വന്നു. ഈ സീസണിലെ ആദ്യ മൂന്ന് പോരാട്ടങ്ങളിലും വിജയം കാണാതെ കളിക്കളം വിടേണ്ടി വന്നതിന്റെ നിരാശയും കളിക്കാര്‍ക്ക് ഏറ്റ പരിക്കുകളും എ.ടികെയെ വല്ലാതെ വലക്കുന്നുണ്ട്.ഇന്ന് ചെന്നൈയെ നേരിടാനിറങ്ങുമ്പോള്‍ നിരാശ മറക്കാന്‍ ഒരു ജയം അതാണ് കൊല്‍ക്കത്ത ലക്ഷ്യമിടുന്നത്.

ചെന്നൈയിനിന്റെ മുന്‍പിലത്തെ മൂന്ന് മല്‍സരങ്ങളിലും ഇടതു ഫ്ളാങ്കിലൂടെ തളര്‍ച്ചയറിയാതെ കുതിച്ച ഈ ഡച്ച് താരത്തിന് മികച്ച വേഗതയും കരുത്തും പ്രധാനപ്പെട്ട പാസ്സുകള്‍ കണ്ടെത്തുന്നതിനുളള നിരീക്ഷണ ശക്തിയുമുണ്ട്. വിംഗുകളില്‍ നിന്ന് നിരവധി പ്രാവശ്യം ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുളള ഈ താരം, ഏറെ പ്രാവശ്യം ഒരു ഗോള്‍ സൃഷ്ടിച്ചെടുക്കുന്നതിനുളള കൂട്ടായ്മകളില്‍ ഒത്തു ചേര്‍ന്നിട്ടുണ്ട്. എടികെ-യ്ക്ക് എതിരേ ഈ ഇരുപത്തിയൊന്‍പതുകാരന്റെ സജീവ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ആതിഥേയര്‍ ഉത്സുകരായിരിക്കും.

സാദ്ധ്യതയ ലൈനപ്പുകള്‍

ചെന്നൈയിന്‍ എഫ്‌സി:

ചെന്നൈയിന്‍ എഫ്‌സിയുടെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി താല്‍പ്പര്യപ്പെടുക, അദ്ദേഹം മുന്‍ഗണന നല്‍കുന്ന 4-5-1 എന്ന വിന്യാസത്തിനായിരിക്കും. ഫ്ളാങ്കുകളും മിഡ്ഫീല്‍ഡും ഫലപ്രദമായി ഉപയോഗിക്കുന്നതിനും ജെജെ ലാല്‍പെക്കൂജയെ ആക്രമണത്തിന്റെ കുന്തമുനയായ അണി നിരത്തുന്നതിനും ഇത് അദ്ദേഹത്തെ സഹായിക്കും.

ഗോള്‍കീപ്പര്‍: കരന്‍ജീത് സിംഗ്

ഡിഫന്റര്‍മാര്‍: ജെറി ലാല്‍റിന്‍സുവാല, ഹെന്റ്റിക് സെറേനോ, മെയില്‍സണ്‍ ആല്‍വ്‌സ്, ഇനിഗോ കാല്‍ഡെറോണ്‍

മിഡ്ഫീല്‍ഡര്‍മാര്‍: ഗ്രിഗറി നെല്‍സണ്‍, തോയ് സിംഗ്, റാഫേല്‍ അഗസ്റ്റോ, ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ്, ധനപാല്‍ ഗണേഷ്

ഫോര്‍വാര്‍ഡുകള്‍: ജെജെ ലാല്‍പെക്യൂജ

എടികെ

എടികെ മുഖ്യ പരിശീലകന്‍ ടെഡി ഷെറിംഗം, 4-4-2 എന്ന പരമ്പരാഗത ശൈലി തന്നെ പ്രയോജനപ്പെടുത്തിയേക്കാം. ഇത് ആക്രമണത്തിനും പ്രതിരോധത്തിനുമിടയില്‍ മികച്ച സന്തുലനം അദ്ദേഹത്തിന് നല്‍കും.

ഗോള്‍കീപ്പര്‍: ജൂസി ജാസ്‌കെലൈനെന്‍

ഡിഫന്റര്‍മാര്‍: കീഗന്‍ പെരേക, ടോം തോര്‍പ്, ജോര്‍ഡി ഫിഗ്വേറാസ് മോണ്ടല്‍, പ്രബീര്‍ ദാസ്

മിഡ്ഫീല്‍ഡര്‍മാര്‍: ഹിതേഷ് ശര്‍മ്മ, യൂജെന്‍സണ്‍ ലിംഗ്ദോ, കോണര്‍ തോമസ്, ബിപിന്‍ സിംഗ്

ഫോര്‍വാര്‍ഡുകള്‍: സെക്വീന, റോബിന്‍ സിംഗ്