മത്സരിച്ചിട്ട് കാര്യമില്ല, നേരത്തെ സമ്മാനം ഉറപ്പിച്ചു കഴിഞ്ഞു;കേരള സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനം നിര്‍ണ്ണയിക്കുന്നത് ഏജന്റുമാര്‍; കലയെ കൊല്ലുന്ന ഇക്കൂട്ടരെ അറിയാതെ പോകരുത്

കേരള സ്‌കൂള്‍ കലോത്സവം അടുത്തുവരെ മിക്ക ജില്ലകളിലും സബ്ജില്ല -ജില്ലാതല സ്‌കൂള്‍ കലോത്സവങ്ങള്‍ നടന്നു വരികയാണ്.മികച്ച പ്രകടനങ്ങളിലൂടെ കാണികളുടെ കയ്യടി വാങ്ങി, വിധികര്‍ത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി ഒന്നാം സ്ഥാനത്തെത്തുന്ന കലാകാരനായ വിദ്യാര്‍ഥികള്‍ സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി മുന്നേറുമ്പോള്‍.കലയെ കൊല്ലാന്‍ തുനിഞ്ഞിറങ്ങിയവരും സ്‌കൂള്‍ കലോത്സവ വേദികളില്‍ സജീവമാകുന്നു എന്ന് തിരിച്ചറിഞ്ഞേ മതിയാകു.

നിരവധി തവണത്തെ പരിശീലനത്തില്‍ നിന്നും ഓജസുള്ള കലാരൂപങ്ങള്‍ വേദികളില്‍ പകര്‍ന്നാടുമ്പോള്‍ കാണികളുടെ സംതൃപതി മാത്രമല്ല മത്സരാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നത്.തന്റെ പ്രകടനം മികച്ചതാകണം.അതിനു അര്‍ഹിച്ച അംഗീകാരം ലഭിക്കണം എന്നുകൂടിയാണ്.എന്നാല്‍ കലയുടെ കഴുത്തില്‍ കൊലക്കത്തി വയ്ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഏജന്റുമാര്‍ എത് മത്സരാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം നല്‍കണം എന്ന് നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചിരിക്കും.ഇതിനായി വിധി കര്‍ത്താക്കള്‍ക്ക് അത്ര വേണമെങ്കിലും പണം നല്‍കാനും തയ്യാറുമാണ്.
സ്‌കൂള്‍ കലോത്സവത്തിലെ നാടക മത്സരത്തില്‍ ഏജന്റുമാര്‍ തമ്മില്‍ സമ്മാനം പറഞ്ഞുറപ്പിക്കുന്ന ഓഡിയോ ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.

ഓഡിയോ ചുവടെ