പ്രകോപനം തുടര്‍ന്നാല്‍ യുദ്ധം അനിവാര്യം ; ഉത്തര കൊറിയ

സോള്‍:യുദ്ധ സാധ്യത തള്ളിക്കളയാതെ വീണ്ടും ഉത്തരകൊറിയ.അമേരിക്കയും ദക്ഷിണ കൊറിയയും സംയുകത സൈനിക പരിശീലനം നടത്തി പ്രകോപനം തുടര്‍ന്നാല്‍ യുദ്ധം അനിവാര്യമാണെന്നും.രാജ്യം യുദ്ധത്തിനായി എപ്പോഴും സജ്ജമാണെന്നും ഉത്തര കൊറിയ. ഒരു ആണവ യുദ്ധം എപ്പോള്‍ സംഭവിക്കുമെന്ന് ഈ സാഹചര്യത്തില്‍ പറയാന്‍ കഴിയില്ലെന്നും, വെല്ലുവിളികള്‍ കൂടിയാല്‍ അതുണ്ടാകുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

അമേരിക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും , സിഐഎ ഡയറക്ടര്‍ മൈക് പോംപിയോ ഉള്‍പ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരും നടത്തുന്ന പ്രസ്താവനകള്‍ യുദ്ധത്തിന് തയ്യറാണെന്ന സൂചന നല്‍കുന്നതായി ഉത്തര കൊറിയ ആരോപിച്ചു.സി.ഐ.എ ഡയറക്ടര്‍ മൈക് പോംപിയോ കഴിഞ്ഞ ദിവസം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ പരാമര്‍ശം നടത്തിയിരുന്നു.

ഇത്തരം പ്രസ്താവനകള്‍ രാജ്യത്തിന്റെ പരമോന്നത നേതൃത്വത്തെ അവഹേളിക്കുന്നതാണെന്ന് ഉത്തര കൊറിയയുടെ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.അമേരിക്കയും ദക്ഷിണ കൊറിയയും സംയുകത സൈനിക പരിശീലനം നടത്തുന്നതിന്റെ ഭാഗമായി അമേരിക്കയുടെ B-1B സൂപ്പര്‍സോണിക് ബോംബര്‍ വിമാനം പറന്നുയര്‍ന്നിരുന്നു. നൂറുകണക്കിന് യുദ്ധ വിമാനങ്ങളാണ് ഇരു രാജ്യത്തിന്റെയും ഭാഗത്തു നിന്ന് പരിശീലനം നടത്തുന്നത്.