തെരഞ്ഞെടുപ്പിന് മുന്നെ ബിജെപിക്ക് തിരിച്ചടിനല്‍കി ജനങ്ങള്‍; ബിജെപി പ്രവര്‍ത്തകരുടെ കൊടിയും തൊപ്പിയും പിടിച്ചുവാങ്ങി, വലിച്ചെറിഞ്ഞു
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം കലാശക്കൊട്ടിലേക്ക് അടുത്തുകൊണ്ടിരിക്കെ ബിജെപി പ്രവര്‍ത്തകരുടെ കൊടികളും തൊപ്പികളും വലിച്ചെറിഞ്ഞ് പ്രതിഷേധം. ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വാര്‍ത്തക്ക് ആധാരം. റോഡ് നിറഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടത്തിന് ഇടയിലൂടെ ബൈക്കുകളില്‍ കടന്നുപോകുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി ഇവരുടെ കയ്യില്‍ നിന്ന് കാവിക്കൊടികള്‍ പിടിച്ചുവാങ്ങുന്നതും തലയിലെ താമര ചിഹ്നം പതിപ്പിച്ച തൊപ്പികള്‍ വലിച്ചെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
തെരഞ്ഞെടുപ്പ് പ്രചരണം കലാശക്കൊട്ടിലേക്ക് അടുത്തുകൊണ്ടിരിക്കെ ബിജെപി സമാനതകളില്ലാത്ത പ്രതിഷേധമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് മുന്നോടിയായി നടത്തിയ പ്രവര്‍ത്തകരുടെ റോഡ് ഷോയ്ക്കിടെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഏറെകാലമായി അധികാരത്തിലിരുന്നിട്ടും ഗുജറാത്തിലെ ജനങ്ങളോട് ബിജെപി കാണിച്ച നെറികേടിനുള്ള പ്രതിഫലമാണ് ഇപ്പോള്‍ കിട്ടുന്നതെന്ന് മേവാനി പറഞ്ഞു.
दोस्तों गुजरात का ये वीडियो जरूर देखिये, जनता बीजेपी से इतनी परेशान हो गयी है कि बीजेपी को वोट देना तो साइड में रह जाएगा, जनता बीजेपी कार्यकर्ता के टोपी और स्कार्फ तक निकाल देते है, अगर बीजेपी ने विकास ही किया होता तो उनके कार्यकर्ता का ऐसा स्वागत ना होता। pic.twitter.com/789ptA1O7Y
— Jignesh Mevani (@jigneshmevani80) December 8, 2017