പ്രധാനമന്ത്രി എന്ന പദവിയെ മാനിക്കുന്നു എന്ന് രാഹുല്‍ ; തന്ത്രമെന്ന് ബി ജെ പി
പ്രധാനമന്ത്രി എന്ന പദവിയെ തങ്ങള്‍ ബഹുമാനിക്കുന്നതു കൊണ്ടാണെന്ന് മണിശങ്കര്‍ അയ്യര്‍ക്കെതിരെയുള്ള നടപടി കൈക്കൊണ്ടത് എന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ‘നീച്’ പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യരെ ഇന്നലെയാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് സസ്‌പെന്‍ഡ് ചെയ്തത്. ഈ നടപടിയെ ന്യായീകരിച്ചു കൊണ്ടാണ് രാഹുലിന്റെ പ്രസ്താവന. പ്രധാനമന്ത്രി പദവിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ബഹുമാനിക്കുന്നു. പ്രധാനമന്ത്രി പദവിയെ അവഹേളിക്കാന്‍ കോണ്‍ഗ്രസ്സിനുള്ളിലെ ആരെയും അനുവദിക്കില്ല.അതിനാലാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ തങ്ങള്‍ ശക്തമായ നടപടി കൈക്കൊണ്ടത്’. രാഹുല്‍ പറയുന്നു.
ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനിടെ ഗുജറാത്തിലെ ഛോട്ടാ ഉദയ്പുരില്‍ ബഹുജനറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. അതേസമയം തിരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തില്‍ മണിശങ്കര്‍ അയ്യര്‍ നടത്തിയ പ്രസ്താവന കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയാണുണ്ടാക്കിയതെന്നും ആ പരിക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ്സ് നടത്തിയ നീക്കമാണ് ‘തന്ത്രപരമായ ആ സസ്‌പെന്‍ഷനെ’ന്നുമാണ് ബിജെപിയുടെ ആരോപണം. നീച് പദത്തിന്റെ യഥാര്‍ഥ അര്‍ഥം ഡിസംബര്‍ 18ന് ജനങ്ങള്‍ പ്രതികാരം ചെയ്ത് വ്യക്തമാക്കി കൊടുക്കുമെന്നാണ് മോദി ഇന്നലെ മണിശങ്കര്‍ അയ്യര്‍ക്ക് നല്‍കിയ മറുപടി.