ഗുജറാത്ത് തിരഞ്ഞെടുപ്പ്; മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ചൂടോടെ ബിജെപി പ്രകടനപത്രിക
ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ്ങിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ബിജെപി പ്രകടനപത്രിക പുറത്തിറക്കാത്തതിനെതിരെ കോണ്‍ഗ്രസും പട്ടേല്‍ വിഭാഗവും രംഗത്തെത്തിയിരുന്നു. ഇത് വിവാദമാകുകയും ഹാര്‍ദിക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു ഇതിനുപിന്നാലെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണു പ്രകടനപത്രിക പുറത്തിറക്കിയത്.
പ്രകടനപത്രികയ്ക്കു പകരം ദര്‍ശനരേഖയാണു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയിരുന്നത്. നാളെയാണ് ഗുജറാത്ത് ആദ്യഘട്ട തിരഞെടുപ്പ്, 14 നാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്.