കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഭാര്യക്കും അമ്മയ്ക്കും അനുമതി;ഡിസംബര്‍ 25-ന് ഇരുവര്‍ക്കും ജാദവിനെ കാണാം
ഇസ്‌ലാമാബാദ് :ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി വധശിക്ഷ വിധിക്കപ്പെട്ടു പാക്ക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യക്കും അമ്മയ്ക്കും അനുമതി.ക്രിസ്മസ് ദിനത്തില്‍ ഇരുവര്‍ക്കും കുല്‍ഭൂഷണ്‍ ജേതാവിനെ കാണാം.ഇക്കാര്യം വ്യക്തമാക്കി പാക് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പ് ഇറക്കി. കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും അനുമതി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാക്ക് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്ന് പാക്ക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തുടര്‍ച്ചയായി 18 തവണ പാക്കിസ്ഥാന്‍ തളളിയിരുന്നു. കുല്‍ഭൂഷണ്‍ ജാദവ് ഒരു ‘സാധാരണ’ തടവുകാരനല്ലെന്ന യാഥാര്‍ഥ്യം ഇന്ത്യ മറച്ചുവയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു പാക്ക് വിദേശകാര്യ മന്ത്രാലയം നേരത്തെ അനുമതി നിഷേധിച്ചത്.
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യാണ് ജാദവിനെ പാക്കിസ്ഥാനിലേക്ക് അയച്ചതെന്നും, ഒട്ടേറെ പാക്ക് പൗരന്‍മാരുടെ മരണത്തിന് ഇയാള്‍ കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക്ക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്.എന്നാല്‍ ഇതിനെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ പ്രകാരം രാജ്യാന്തര കോടതി ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്.