ഡി കമ്പനിയുടെ വനിതാ വിഭാഗത്തെ കുറിച്ചുള്ള വിവരം പുറത്ത്

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കൊള്ളസംഘമായ ഡി-കമ്പനിക്ക് വനിതാ വിഭാഗവും ഉണ്ടെന്ന് റിപോര്‍ട്ടുകള്‍. സ്ത്രീകളില്‍ നിന്ന് പണം അപഹരിക്കുന്നതിനും മറ്റുമാണ് വനിതാ വിഭാഗത്തിന്റെ ഉത്തരവാദിത്വമെന്നാണ് അന്വേഷണ സംഗം പറയുന്നത്. അവിശ്വസനീയമായ സംഭവമാണിതെന്നായിരുന്നു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ പി.കെ ജെയിന്റെ പ്രതികരണം. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത്തരം സംഭവം കേട്ടറിവ് പോലുമില്ല. ദാവൂദ് തന്റെ ബിസിനസ് അവസാനിപ്പിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഈ വനിതാ വിഭാഗമെന്നാണ് അദ്ദേഹം പറയുന്നത്.

പാകിസ്താന്‍ നമ്പറില്‍ നിന്ന് വന്ന ഒരു കോടി രൂപ ചോദിച്ചു കൊണ്ടുള്ള ഭീഷണി കോളിനെ കുറിച്ചുള്ള അന്വേഷണത്തിന് പുറകെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതില്‍ നിന്നാണ് ഡി കമ്പനിയുടെ വനിതാ വിഭാഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞത്. ദാവൂദിന്റെ കൂട്ടാളിയായ ഛോട്ടാ ഷക്കീലുമായി ബന്ധമുള്ള ഉസ്മാന്‍ എന്നയാളാണ് വനിതാ വിഭാഗത്തിന്റെ മേധാവി. വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ദാവൂദിനെ അറിയിക്കുന്നുണ്ടായിരുന്നു എന്നും വ്യവരം ലഭിച്ചിട്ടുണ്ട്.