പൈലറ്റിന് ലൈസന്‍സ് ഇല്ല; വിമാനം അധികൃധര്‍ തടഞ്ഞു
റോഡ് ചെക്കിങ്ങിനിടെ ലൈസന്‍സ് വീട്ടില്‍വച്ച് നിറത്തില്‍ വാഹനമോടിക്കുന്ന നിരവധിപേരെ നമുക്ക് കാണാം. എന്നാല്‍ ഫ്ളൈയിങ് ലൈസന്‍സ് ആവശ്യപ്പെടുമ്പോള്‍ കൈവശമില്ലെന്ന് സഹവൈമാനികന്‍ പറഞ്ഞാല്‍ എന്തു സംഭവിക്കും? ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയത്. ഒമാന്‍ എയറിന്റെ ഡല്‍ഹി- മസ്‌കറ്റ് വിമാന സര്‍വീസിന്റെ കോ പൈലറ്റിനെയാണ് കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് ( സി പി എല്‍) ഇല്ലാത്തതിനെ തുടര്‍ന്ന് ഏവിയേഷന്‍ അധികൃതര്‍ പിടികൂടിയത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി ജി സി എ) സംഘം നടത്തിയ പരിശോധനയ്ക്കിടെ ആയിരുന്നു പൈലറ്റിന്റെ കൈവശം ലൈസന്‍സില്ലെന്ന കാര്യം കണ്ടെത്തിയത്. ലൈസന്‍സ് ഇല്ലെന്നു കണ്ടെത്തിയതോടെ വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ അനുവദിച്ചില്ല. ഈ സമയം യാത്രക്കാര്‍ മുഴുവനും വിമാനത്തിനുള്ളില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് ഒമാന്‍ എയര്‍ ഡല്‍ഹിയിലേക്ക് ഫാക്സ് ചെയ്തു. തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ അധികൃതര്‍ അനുവാദം നല്‍കിയത്.