മാസങ്ങള്‍ക്ക് ശേഷം ഷെഫിന്‍ ജഹാനും ഹാദിയയും തമ്മില്‍ കണ്ടു
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു. ഹാദിയ ഇപ്പോള്‍ പഠിക്കുന്ന സേലത്തെ കോളേജിലെത്തിയാണ് ഷെഫിന്‍ ഹാദിയയെ കണ്ടത്.ഇരുവരും 45 മിനുട്ടോളം കൂടിക്കാഴ്ച നടത്തി. കോളേജ് ക്യാമ്പസിനകത്തുള്ള സിസിടിവിയോടുകൂടിയ സന്ദര്‍ശക മുറിയില്‍വച്ച് അധ്യാപകരുടെ അനുമതിയോടെയായിരുന്നു ഇരുവരും തമ്മില്‍ കണ്ടത്. അഭിഭാഷകനോടൊപ്പമാണ് ഷെഫിന്‍ സേലത്ത് എത്തിയത്. കോടതിയില്‍ ഭര്‍ത്താവിന്‍റെ കൂടെ പോകണം എന്നാണു ഹാദിയ ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യം പഠനം പൂര്‍ത്തിയാക്കുവാനാണ് കോടതി ഹാദിയയോട് ആവശ്യപ്പെട്ടത്. അതേസമയം ഹാദിയയുടെ ഹൗസര്‍ജന്‍സി ഇതുവരെയും തുടങ്ങാനായിട്ടില്ല. മൊബൈല്‍ ഫോണ്‍ സ്വന്തമായി ഉപയോഗിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ സുഹൃത്തിന്റെ ഫോണിലൂടെയാണ് ഹാദിയ മാതാപിതാക്കളുമായി ബന്ധപ്പെടുന്നതെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.