കാമവെറിയനായ അയാളെന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി; നിര്‍മാതാവിനെതിരെ നടി ഗായത്രി രംഗത്ത്
സിനിമാരംഗത്തെ ലൈംഗിക അതിക്രമത്തിനെതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈയിടെയായി പാലനടിമാരും തനിക്കേതീരെ ലൈംഗികാതിക്രമം നടന്നു എന്ന ആരോപണത്താല്‍ രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ പ്രശസ്ത ചലച്ചിത്ര നിര്‍മാതാവിനെതിരെ ഞെട്ടിക്കുന്ന പീഡനാരോപണവുമായി നടി ഗായത്രി ഗുപ്ത രംഗത്ത്. തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നപ്പോള്‍ത്തന്നെ ഞാന്‍ തുറന്ന് പറഞ്ഞിരുന്നതാണ് വേഷങ്ങള്‍ക്ക് വേണ്ടി നിര്‍മാതാവിന്റെയോ സംവിധായകന്റെയോ കൂടെ കിടക്കാനും മറ്റ് വിട്ടുവീഴ്ചകള്ക്കുമൊന്നും താന്‍ തയ്യാറല്ലെന്ന്. അന്ന് അങ്ങനെ ഒന്നും ഉണ്ടാകില്ലെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഷൂട്ടിംഗ്തുടങ്ങി ദിവസങ്ങള്‍ കഴഞ്ഞപ്പോള്‍ കാര്യങ്ങള്‍ വഷളാകാന്‍ തുടങ്ങി.
ഒരുദിവസം രാത്രിയോടെ ഷൂട്ടിംഗ് തീര്‍ന്ന് എല്ലാവരും വീട്ടിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ എന്നെ വീട്ടില്‍കൊണ്ടുവിടാന്‍ എത്തേണ്ടകാര് കേടായെന്ന് പറഞ്ഞ് സംവിധായകന് എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലാന്‍ പ്രേരിപ്പിച്ചു. വളരെ സ്വാദീനമുള്ള അയ്യാളുടെ നിര്‍ബന്ധത്തില്‍ എനിക്ക് അദ്ദേഹത്തിന്റെകൂടെ പോകേണ്ടിവന്നു. തന്നെ വിടേണ്ട കാര്‍ ഡ്രൈവര്‍ ശരിയാക്കിയതിനുശേഷം കൊണ്ടുവരും അതുവരെ സംവിധായകന്റെ വീട്ടില്‍ വിശ്രമിക്കാമെന്ന് അയ്യാള് എന്നെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
അവിടെ എത്തിയതും അയാള്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി, എന്നെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. വലിയൊരു പിടിവലി അവിടെയുണ്ടായെന്ന് നടി വെളിപ്പെടുത്തുന്നു. തുടര്‍ന്ന് അയ്യാള് തനിക്ക് എത്രവേണേലും പണം നല്‍കാമെന്നും ഈ ഒരു രാത്രി അദ്ദേഹത്തിന്റെകൂടെ കിടക്കണമെന്നും അയ്യാള് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. തനിക്ക് അഭിമാനം നഷ്ടപ്പെടുത്തി പണം സമ്പാദിക്കണ്ട എന്ന നിലപാട് താന്‍ നേരുത്തേ മുന്നോട്ടുവച്ചിരുന്നു. തലനാരിഴക്കാണ് തനിക്കന്ന് ആ സംവിധായകനില്‍നിന്ന് രക്ഷപെടാനായത്.
അന്നുതന്നെ ആചിത്രത്തില്നിന്ന് നടി പിന്മാറുകയായിരുന്നു. മുന്‍പ് പല നടിമാരും അയാളുടെ കൂടെ കിടക്കാന്‍ തയ്യാറായതിനാലാണ് അന്ന് അയാളെന്നെ സെക്സിന് നിര്‍ബന്ധിച്ചത്. അതാണ് ഏറ്റവും ഞെട്ടിക്കുന്ന സംഭവമെന്ന് നടി വെളിപ്പെടുത്തുനിന്നു.