സിആര്‍പിഎഫ് ക്യാമ്പില്‍ ജവാന്‍ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു
ഛത്തീസ്ഗഢിലെ സിആര്‍പിഎഫ് ക്യാമ്പിലാണ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് ജവാന്മാര്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ജവാന്‍റെ നില ഗുരുതരമാണ്. ജവാന്മാര്‍ തമ്മില്‍ ക്യാമ്പിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. ഇതിനു പിന്നാലെ സാനന്ദ് കുമാറെന്ന ജവാനാണ് വെടിവെപ്പ് നടത്തിയത്. സാനന്ദ് കുമാറിനെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയിട്ടുണ്ട്. ബിജാപൂരിലെ ബാസ്ഗുഡയിലുള്ള സിആര്‍പിഎഫിന്റെ 168 ബറ്റാലിയന്‍ ക്യാമ്പിലാണ് വെടിവെപ്പ് ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം കൊല്ലപ്പെട്ട ജവാന്മാരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.