എട്ടു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയെ അറസ്റ്റുചെയ്തു
കട്ടപ്പന: മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനു- സന്ധ്യ ദമ്പതികളുടെ കുഞ്ഞിനെ വ്യാഴാഴ്ച രാവിലെയാണു സന്ധ്യയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തില്‍ പാടും മുറിവും കണ്ടതിനെത്തുടര്‍ന്നു പൊലീസ് അസ്വഭാവികമരണത്തിനു കേസ് എടുത്തിരുന്നു. തുടര്‍ന്നുണ്ടായ പോസ്റ്റുമാര്‍ട്ടത്തില്‍ കുഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് സൂചന അന്വേഷണ സംഘത്തിന് കിട്ടി.
അതിനുപിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ ശനിയാഴ്ച രാവിലെയാണു എട്ടു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയെ പോലീസ് അറസ്റ്റുചെയ്തു. ചോരക്കുഞ്ഞിനെ സന്ധ്യ തുണി ഉപയോഗിച്ചു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.